മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് നായാട്ട്. സിനിമയുടെ സ്ട്രീമിങ് നെറ്റ്ഫ്‌ളിക്സില്‍ ആരംഭിച്ചു. ഇപ്പോള്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മറുകര തേടും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ആന്‍റണി ദാസന്‍ ആലപിച്ച ഗാനത്തിന് വരികളെഴുതിയത് വിനായക് ശശികുമാറാണ്. വിഷ്ണു വിജയ് ആണ് സംഗീതം. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ക്ക് പുറമെ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടും ഗാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അനുഗ്രഹീത കലാകാരനായിരുന്ന അനില്‍ നെടുമങ്ങാടിന്‍റെ മുഖം വീണ്ടും സ്ക്രീനില്‍ തെളിയുന്നത് പ്രേക്ഷകന് നൊമ്പരമാകുന്നു.
നായാട്ടിലെ 'മറുകര തേടും' ഗാനം എത്തി, വിങ്ങലായി അനില്‍ നെടുമങ്ങാട് - Nayattu Movie Vishnu Vijay Antony Dasan Kunchacko Boban
മറുകര തേടും എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തിരിക്കുന്നത്. ആന്‍റണി ദാസന്‍ ആലപിച്ച ഗാനത്തിന് വരികളെഴുതിയത് വിനായക് ശശികുമാറാണ്. വിഷ്ണു വിജയ് ആണ് സംഗീതം.
Also read: 'ഒറിജിനലിനെ അപമാനിച്ചു' ; ആര്യ ദയാലിന്‍റെ 'അടിയെ കൊല്ലുതേ'യ്ക്ക് ഡിസ്‌ലൈക്ക് പൂരം
ജോസഫിന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് നായാട്ടിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി.എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമയെന്ന പ്രത്യേകതയും നായാട്ടിനുണ്ട്.