അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമത്തിലൂടെ തിളങ്ങിയ യുവതാരങ്ങള്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മറിയം വന്ന് വിളക്കൂതിയുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. രസകരവും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമായ ടീസർ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ബോധം നഷ്ടപ്പെട്ട നടന്‍ സിജു വില്‍സന്‍റെ ചെവിയില്‍ നിന്നും ഒരു കിളി പറന്നുപോകുന്നതാണ് ഗ്രാഫിക്സ് ഉപയോഗിച്ച് ടീസറില്‍ കാണിച്ചിരിക്കുന്നത്. ടീസര്‍ കണ്ട് തങ്ങളുടെ കിളിപോയി എന്നാണ് പ്രേക്ഷകരില്‍ ചിലര്‍ ടീസറിന് താഴെ കുറിച്ചത്.
ടീസര്‍ കണ്ട് കിളിപാറി സിനിമാപ്രേമികള്‍; മറിയം വന്ന് വിളക്കൂതി ടീസർ എത്തി - സംവിധായകൻ സിദ്ധാർഥ് ശിവ
നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.

നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. നേരം, പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വാർത്തകള്‍ ഇതുവരെ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സിജു വിൽസണും പ്രേമം, നേരം ടീമിലുള്‍പ്പെട്ട കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരും ചിത്രത്തിലുണ്ട്. സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഒറ്റ രാത്രിയിലെ തുടർച്ചയായ മൂന്ന് മണിക്കൂറിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഒരു കോമഡി ത്രില്ലറാണ് ചിത്രം.
ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. റേഡിയോ ജോക്കി, അസിസ്റ്റന്‍റ് ഡയറക്ടർ, എഴുത്തുകാരൻ എന്നീ നിലകളിൽ തിളങ്ങിയിട്ടുള്ളയാളുമാണ് ചിത്രത്തിന്‍റെ സംവിധായകനായ ജെനിത് കാച്ചപ്പിള്ളി.