മാരി സെൽവരാജിന്‍റെ ആദ്യ സംവിധാനം പരിയേറും പെരുമാൾ... 'കുതിരപ്പുറത്ത് ഏറി വരുന്ന ദൈവം' എന്ന അർഥം വരുന്ന ചിത്രം തമിഴ്‌നാട്ടിലെ ജാതീയതയും വിവേചനവുമാണ് പ്രമേയമാക്കിയത്. തമിഴകത്തെ സാമൂഹിക വേർതിരിവുകൾക്ക് എതിരെയുള്ള ശബ്‌ദമായിരുന്നു സംവിധായകന്‍റെ രണ്ടാമത്തെ ചിത്രമായ കർണൻ.
ആദ്യത്തെ സിനിമയുടെ ടൈറ്റിലിനോട് സാദൃശ്യം വരുന്ന രീതിയിൽ കുതിരപ്പുറത്തേറി വരുന്ന ധനുഷിന്‍റെ കർണനെയാണ് ചിത്രത്തിന്‍റെ ടീസറിലും സിനിമയുടെ നിർണായകരംഗങ്ങളിലും അവതരിപ്പിച്ചത്.
More Read: പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ്; കർണൻ ടീസറെത്തി
എന്നാൽ, കർണനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുതിരയുടെ നഷ്‌ടത്തിൽ അനുശോചനം അറിയിക്കുകയാണ് സംവിധായകൻ മാരി സെൽവരാജ്. സിനിമയുമായി പ്രവർത്തിച്ച എല്ലാവരുടെയും ഓമനയുമായിരുന്നു അലക്‌സ് എന്ന് വിളിപ്പേരുള്ള കുതിര. അലക്‌സിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവിധായകൻ വേദനാജനകമായ വാർത്ത ആരാധകരുമായി പങ്കുവച്ചത്.
അതേ സമയം, ചിയാൻ വിക്രമിന്‍റെ മകൻ ധ്രുവ് വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് മാരി സെൽവരാജ് ഇപ്പോൾ. കബഡി പ്രമേയമാക്കിയുള്ള സിനിമയായിരിക്കും ഇതെന്നാണ് വാർത്തകൾ.