Marakkar deleted scene :തിയേറ്റര്‍ റിലീസായും ആമസോണ്‍ റിലീസായും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിലെ നീക്കം ചെയ്‌ത രംഗം പുറത്ത്. ചിത്രത്തില്‍ മോഹന്‍ലാല്‍, സിദ്ദിഖ്, മാമുക്കോയ, നന്ദു എന്നിവരടങ്ങുന്ന ഒരു രംഗമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
കുഞ്ഞാലി മരക്കാറും പട്ടുമരക്കാറും സാമൂതിരിയുടെ കൊട്ടാരത്തില്‍ എത്തുന്ന രംഗത്തില്‍ 11 കെട്ടിയ ഹാജിയുടെ രംഗമാണ് വീഡിയോയില്‍. മമ്മൂക്കയുടെ ഈ കഥാപാത്രത്തോട് സിദ്ദിഖിന്‍റെ പട്ടുമരക്കാർ എന്ന കഥാപാത്രം, പണ്ട് കൊണ്ടോട്ടി മാർക്കറ്റിൽ വച്ച് സ്ഥിരം തല്ല് വാങ്ങിയിരുന്ന ആളല്ലേ ഇതെന്നും പല്ല് കണ്ടാൽ തനിക്ക് തിരിച്ചറിയാമെന്നും പറയുന്നു. ഹാജിയോട് എത്ര ഭാര്യയുണ്ടെന്ന് ചോദിക്കുകയും തുടര്‍ന്ന് അവിടുന്ന് സ്ഥലം വിടുകയും ചെയ്യുന്ന ഹാജിയുമാണ് വീഡിയോയില്‍.
Priyadarshan in Marakkar deleted scene : ഈ രംഗം ക്യാമറയില്‍ പകര്‍ത്തിയതിന് ശേഷം മോണിറ്ററില്‍ നോക്കി അത് വിലയിരുത്തുന്ന സംവിധായകന്‍ പ്രിയദര്‍ശനെയും വീഡിയോയില്‍ കാണാം. മാമുക്കോയയുടെ ഡയലോഗ് കേട്ട് അദ്ദേഹം ചിരിക്കുന്നതും കാണാം.
Marakkar trolls : ആമസോണ്‍ റിലീസിന് ശേഷം ഈ രംഗം മലയാളത്തിൽ ഒഴികെ പുറത്തിറങ്ങിയ മറ്റ് പതിപ്പുകളില്‍ കണ്ടതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതേ തുടർന്ന് സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനും പ്രിയദർശനുമെതിരെ രൂക്ഷ വിമർശനങ്ങളും ട്രോളുകളും ഉയര്‍ന്നു.
Marakkar amazon release : ഡിസംബര്‍ രണ്ടിന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളിലും, ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലുമാണ് ചിത്രം റിലീസ് ചെയ്‌തത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ആമസോണ്‍ പ്രൈമിലൂടെ ലഭ്യമാകും.