ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍, അറബിക്കടലിന്‍റെ സിംഹത്തിന്‍റെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 40 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാല്‍ മാത്രമാണുള്ളത്. ടീസർ റിലീസാവും മുമ്പ് തന്നെ പോസ്റ്റ് ചെയ്ത മരക്കാര്‍ ടീസർ കൗണ്ട്ഡൗൺ ലിങ്കിന് പതിനായിരത്തിലധികം ലൈക്കും, ആയിരത്തിലധികം ഡിസ്‌ലൈക്കും ലഭിച്ചു.
40 സെക്കന്‍റ്, ഒറ്റ ഡയലോഗ്; സാമ്പിള്‍ വെടികെട്ട് തീര്‍ത്ത് മരക്കാര്‍ ടീസര്‍ - Priyadarshan
5000 സ്ക്രീനുകളിൽ അഞ്ച് ഭാഷകളിലായി മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തും
5000 സ്ക്രീനുകളിൽ അഞ്ച് ഭാഷകളിലായി 2020 മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തും. പുതുവത്സരദിനത്തിൽ ടീസര്‍ വരവറിയിച്ചുകൊണ്ട് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പുറത്തിറങ്ങിയിരുന്നു. കുതിരപ്പുറത്തേറി പായുന്ന മോഹൻലാലായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഈ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രത്തെയാണ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വന്‍താര നിര അണിനിരക്കുന്ന ചിത്രത്തില്‍ മോഹൻലാലിന്‍റെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാല്‍ അവതരിപ്പിക്കുന്നു. നടൻ മുകേഷ് ആദ്യമായി ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. സിദ്ദിഖ്, നെടുമുടി വേണു, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപത്രങ്ങള്‍. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷൻ.