കേരളം

kerala

ETV Bharat / sitara

മരടിന്‍റെ കഥ ഫെബ്രുവരിയിൽ തിയേറ്ററിൽ കാണാം - maradu film malayalam news

അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം മരട് 357 ഫെബ്രുവരി 19ന് തിയേറ്ററുകളിലെത്തും.

maradu news  മരടിന്‍റെ കഥ ഫെബ്രുവരിയിൽ വാർത്ത  അനൂപ് മേനോന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി സിനിമ വാർത്ത  മരട് 357ന്‍റെ റിലീസ് വാർത്ത  മരട് 357 പുതിയ വാർത്ത  കണ്ണന്‍ താമരക്കുളം മരട് സിനിമ വാർത്ത  maradu 357 release announced news  anoop menon dharmajan bolgatty news  maradu film malayalam news  kannan thamarakkulam news
മരടിന്‍റെ കഥ ഫെബ്രുവരിയിൽ തിയേറ്ററിൽ കാണാം

By

Published : Jan 12, 2021, 5:27 PM IST

അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മരട് 357ന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഫെബ്രുവരി 19ന് തിയേറ്റർ റിലീസിനെത്തും. സംസ്ഥാനത്തെ തിയേറ്ററുകൾ നാളെ മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നതിനുള്ള തീരുമാനത്തിന് പിന്നാലെയാണ് മരട് 357ന്‍റെ റിലീസ് തിയതിയും പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്കയാണ് ചിത്രത്തിന്‍റെ റിലീസ് വാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

കൊച്ചിയിലെ മരട് ഫ്ലാറ്റ് പൊളിച്ചുനീക്കിയതും തുടർന്ന് 357 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടതുമാണ് കണ്ണന്‍ താമരക്കുളം ചിത്രത്തിലൂടെ വിവരിക്കുന്നത്. ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് സിനിമയിലെ നായികമാർ. ദിനേശ് പള്ളത്താണ് തിരക്കഥാകൃത്ത്. വി.ടി. ശ്രീജിത്ത് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹകൻ. അബാം മൂവീസിന്‍റെയും സ്വർണലയ സിനിമാസിന്‍റെയും ബാനറിൽ എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്ന് മരട് 357 നിർമിക്കുന്നു.

ജയറാം നായകനായ ആടുപുലിയാട്ടം, പട്ടാഭിരാമന്‍ സിനിമകളുടെ സംവിധായകനാണ് കണ്ണന്‍ താമരക്കുളം.

ABOUT THE AUTHOR

...view details