കേന്ദ്ര കഥാപാത്രമായി അനൂപ് മേനോന്‍, മരട് 357 ടീസര്‍ എത്തി - Anoop Menon
മരടില്‍ ഫ്ലാറ്റ് പൊളിച്ചുനീക്കിയതോടെ ജീവിതം നഷ്ടപ്പെട്ട ഫ്ളാറ്റുടമകളുടെ കഥയാണ് ചിത്രം പറയുന്നത്
![കേന്ദ്ര കഥാപാത്രമായി അനൂപ് മേനോന്‍, മരട് 357 ടീസര്‍ എത്തി മരട് 357 ടീസര്‍ എത്തി അനൂപ് മേനോന്‍, മരട് 357 ടീസര്‍ Maradu 357 Movie | Official Teaser Anoop Menon മരട് ഫ്ളാറ്റ് പൊളിക്കല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8130266-119-8130266-1595423266960.jpg)
കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ളാറ്റ് പൊളിക്കല്‍ വിഷയമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മരട് 357ന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അനൂപ് മേനോനാണ് ടീസറിലുള്ളത്. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ ധര്‍മജന്‍, ബൈജു, മനോജ്.കെ.ജയന്‍, നൂറിന്‍, ശീലു അബ്രഹാം, സരയൂ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫോര്‍ മ്യൂസിക്സാണ്. ദിനേശ് പള്ളത്തിന്‍റെതാണ് തിരക്കഥ. മരട് ഫ്ളാറ്റ് പൊളിച്ചുനീക്കിയതോടെ ജീവിതം നഷ്ടപ്പെട്ട ഫ്ളാറ്റുടമകളുടെ കഥയാണ് ചിത്രം പറയുന്നത്. രവി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.