കേരളം

kerala

ETV Bharat / sitara

അവസാനമായി 'കുടുംബസമേതം', പിന്നീട് യാത്ര പറഞ്ഞു : മോനിഷയുടെ സ്‌മരണകളിൽ മനോജ് കെ.ജയൻ - മോനിഷ അപകടം വാർത്ത

മോനിഷ നൊമ്പരമുണർത്തുന്ന ഓർമയാണെന്ന് നടൻ മനോജ് കെ.ജയൻ

late actress monisha news latest  മോനിഷ മരിച്ചു വാർത്ത  മോനിഷ ഓർമദിവസം വാർത്ത  monisha memory day news  monisha manoj k jayan news  monisha accident death news  മോനിഷ അപകടം വാർത്ത  മനോജ് കെ.ജയൻ മോനിഷ വാർത്ത
മോനിഷയുടെ സ്‌മരണ

By

Published : Sep 29, 2021, 5:19 PM IST

മലയാളത്തിന് ഇന്നും മറക്കാനാവാത്ത നഷ്‌ടമാണ് മോനിഷ. നീണ്ട ഇടതൂർന്ന മുടിയും വിടർന്ന കണ്ണുകളുമായി മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ തനി നാടൻ പെൺകുട്ടി. ഇന്ന് നടി മോനിഷയുടെ 29-ാം ഓർമദിവസമാണ്.

കേരളക്കരയുടെ സ്നേഹം ഏറ്റുവാങ്ങി സിനിമയിൽ അത്യുന്നതിയിൽ നിൽക്കുമ്പോഴായിരുന്നു ഒരു കാർ അപകടത്തില്‍ മോനിഷ കൺമറഞ്ഞത്. നടിയുടെ ഓർമദിനത്തിൽ അവരുമായുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ മനോജ് കെ.ജയൻ.

Also Read: മോൻസണിന് പത്മശ്രീയെങ്കിലും നല്‍കിക്കൂടേ.... പരിഹസിച്ച് തമ്പി ആന്‍റണി

പെരുന്തച്ചൻ എന്ന ചിത്രത്തിലും സാമഗാനം എന്ന സീരിയലിലും തന്നോടൊപ്പം സ്‌ക്രീൻ പങ്കിട്ട താരം കുടുംബസമേതം എന്ന ചിത്രത്തിൽ വീണ്ടും ഒരുമിച്ച് അഭിനയിച്ചു.

എന്നാൽ, അത് അവസാന ചിത്രമായിരുന്നെന്നും പിന്നീട് മോനിഷ നൊമ്പരമുണർത്തുന്ന ഓർമയായെന്നും വേദനയോടെ മനോജ് കെ.ജയൻ കുറിച്ചു.

മോനിഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തുകൊണ്ടാണ് നടൻ സ്‌മരണകൾ പങ്കുവച്ചത്.

മനോജ് കെ. ജയന്‍റെ ഫേസ്ബുക്ക് കുറിപ്പ്

'മോനിഷ

എന്നും നൊമ്പരമുണർത്തുന്ന ഓർമ. എന്‍റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സഹപ്രവർത്തകയായിരുന്നു.

1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ ഫോട്ടോസ് ആണിത്.

1992 ൽ “കുടുംബസമേതത്തിൽ” അവസാനമായി കണ്ടു.. യാത്ര പറഞ്ഞു,' മനോജ് കെ. ജയൻ ഫേസ്ബുക്കിൽ എഴുതി.

1992 സെപ്‌റ്റംബര്‍ 29ന് തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് കാറിൽ പോകുമ്പോഴാണ് മോനിഷയും അമ്മയും അപകടത്തിൽപ്പെട്ടത്.

ABOUT THE AUTHOR

...view details