കേരളം

kerala

ETV Bharat / sitara

കൊവിഡ് കാലത്തെ വേഷം അഴിച്ചുവെച്ച് മനോജ് കെ. ജയൻ കാമറക്ക് മുൻപിൽ; പുതിയ ചിത്രം ഡിക്യുവിനൊപ്പം - dulquer salmaan diana penty news

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രത്തിലാണ് മനോജ് കെ. ജയൻ അഭിനയിക്കുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് താൻ കാമറക്ക് മുൻപിലെത്തുന്നതെന്ന് താരം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മനോജ് കെ ജയൻ കാമറക്ക് മുൻപിലേക്ക് വാർത്ത  കൊവിഡ് കാലത്തെ വേഷം അഴിച്ചുവെച്ച് മനോജ് കെ ജയൻ വാർത്ത  ഡിക്യുവിനൊപ്പം മനോജ് കെ ജയൻ വാർത്ത  ദുൽഖർ മനോജ് കെ ജയൻ സിനിമ വാർത്ത  ദുല്‍ഖര്‍ സല്‍മാൻ റോഷന്‍ ആന്‍ഡ്രൂസ് സിനിമ വാർത്ത  dulquer salmaan roshan andrews film news  dulquer salmaan manoj k jayan film news  dulquer salmaan diana penty news  manoj k jayan act after one year break news
കൊവിഡ് കാലത്തെ വേഷം അഴിച്ചുവെച്ച് മനോജ് കെ. ജയൻ കാമറക്ക് മുൻപിൽ

By

Published : Feb 13, 2021, 9:30 PM IST

ഒരു വർഷത്തിന് ശേഷം വീണ്ടും കാമറക്ക് മുൻപിലെത്തുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ മനോജ് കെ. ജയൻ. ദുല്‍ഖര്‍ സല്‍മാൻ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലാണ് മനോജ് കെ. ജയൻ അഭിനയിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷം താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രവുമിതാണെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നടൻ പറഞ്ഞു.

"നമസ്കാരം കൊറോണക്കാലം സമ്മാനിച്ച ഈ വേഷവും രൂപവും ഇന്ന് ഇവിടെ അഴിച്ചു വയ്ക്കുന്നു. പകരം.... ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും കാമറയുടെ മുന്നിലേക്ക് പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ തന്‍റെ ഓരോ സിനിമയിലൂടെയും, സംവിധാനത്തിന്‍റെ വൈദഗ്ധ്യം എന്തെന്ന് കാണിക്കുന്ന സമർഥനായ റോഷൻ ആൻഡ്രൂസിന്‍റെ സിനിമയിൽ, താര രാജകുമാരൻ ദുൽഖർ സൽമാൻ നിർമിച്ചു നായകനാവുന്ന സിനിമ. നവ മലയാള സിനിമയ്ക്ക് തിരക്കഥയുടെ കെട്ടുറപ്പെന്തെന്ന് മനസ്സിലാക്കികൊടുത്തുകൊണ്ടേയിരിക്കുന്ന…മികച്ച തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയുടെ തിരക്കഥ. കൂടെ…എന്നെ എന്നും പിന്തുണയ്ക്കുന്ന നിങ്ങളുടെ പ്രാർത്ഥനയും, സ്നേഹവും ഉണ്ടാവുമെന്ന വിശ്വാസത്തിൽ…തുടങ്ങുന്നു," എന്ന് മനോജ് കെ. ജയൻ കുറിച്ചു. അതേ സമയം, ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ മനോജ് കെ. ജയന്‍റെ ഗംഭീര പ്രകടനത്തിനായി പ്രേക്ഷകരും ആകാംക്ഷയിലാണ്.

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നത് ബോബി- സഞ്‌ജയ് ടീമാണ്. ബോളിവുഡ് നടി ഡയാന പെന്‍റിയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ABOUT THE AUTHOR

...view details