മധു.സി.നാരായണന്‍റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധ നേടിയ സൂരജ് പോപ്‌സ് അഭിനയിച്ച 'മനോഹരന്‍' എന്ന മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. ദൈവത്തിന്‍റെ സ്വന്തം നാട് കാണാന്‍ എത്തുന്ന വിദേശ വനിതയും അവരെ സഹായിക്കാനെത്തുന്ന ടൂറിസ്റ്റ് ഗൈഡും തമ്മിലെ പ്രണയമാണ് പാട്ടിന്‍റെ പ്രമേയം.
റൊമാന്‍റിക്കായി സൂരജ് പോപ്‌സ്; വിനീത് ശ്രീനിവാസന്‍റെ ശബ്ദത്തില്‍ 'മനോഹരന്‍' മ്യൂസിക് വീഡിയോ - മധു.സി.നാരായണന്‍
കേരളം കാണാന്‍ എത്തുന്ന വിദേശ വനിതയും അവരെ സഹായിക്കാനെത്തുന്ന ടൂറിസ്റ്റ് ഗൈഡും തമ്മിലെ പ്രണയമാണ് പാട്ടിന്‍റെ പ്രമേയം
![റൊമാന്‍റിക്കായി സൂരജ് പോപ്‌സ്; വിനീത് ശ്രീനിവാസന്‍റെ ശബ്ദത്തില്‍ 'മനോഹരന്‍' മ്യൂസിക് വീഡിയോ Vineeth Sreenivasan manoharan ft vineeth sreenivasan suraj pops music album 'മനോഹരന്‍' മ്യൂസിക് വീഡിയോ സൂരജ് പോപ്‌സ് വിനീത് ശ്രീനിവാസന്‍ മധു.സി.നാരായണന്‍ suraj pops](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5685184-1078-5685184-1578824233914.jpg)
റൊമാന്‍റിക്കായി സൂരജ് പോപ്‌സ്; വിനീത് ശ്രീനിവാസന്‍റെ ശബ്ദത്തില്‍ 'മനോഹരന്‍' മ്യൂസിക് വീഡിയോ
'അന്നൊരു ചാറ്റല്‍ മഴയില്‍' എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സദര്‍ നെടുമങ്ങാടാണ്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സൂര്യ രാജ് എന്‍.എസ് ആണ്. സൂരജ് പോപ്‌സിനൊപ്പം എവലിന്‍ മുറര്‍, ജൂബി രാജേന്ദ്രന്‍, കൃഷ്ണകുമാരി, നിഹല ഷാജി എന്നിവരും അഭിനയിച്ചിരിക്കുന്നു. റിലീസ് ചെയ്ത് ദിവങ്ങള്‍ക്കകം പ്രേക്ഷക ഹൃദയം കവരുകയാണ് വീഡിയോ ഗാനം.