മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാറിന്‍റെ തിരിച്ചുവരവ് ആഘോഷമാക്കിയ പോലെ നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. നടിയുടെ കാൻഡിഡ് ഫോട്ടോകളും സിനിമാ ലൊക്കേഷൻ ചിത്രങ്ങളുമെല്ലാം കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത് മഞ്ജു വാര്യരിന് വർഷം കൂടുന്തോറും പ്രായം കുറയുന്നു എന്നാണ്.
ഇപ്പോൾ, താരം പങ്കുവച്ച ഒരു സൗഹൃദചിത്രമാണ് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ട്രെൻഡാകുന്നത്. തന്‍റെ ഉറ്റസുഹൃത്തുക്കളായ ഗീതു മോഹൻദാസിനും സംയുക്ത വർമക്കും ഒപ്പമുള്ള ചിത്രമാണ് നടി പങ്കുവച്ചത്. ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകളും ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
സംയുക്തക്കും ഗീതുവിനുമൊപ്പം സൗഹൃദവും സന്തോഷവും പങ്കിടുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണുന്നത്. 'എപ്പോഴും ഒപ്പമുള്ള സുഹൃത്തുക്കൾ, എന്ത് നേരിടാനും ഒരുമിച്ചുള്ളവർ,' എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ജീവിതത്തിലെ മുന്നേറ്റത്തിൽ നല്ല സൗഹൃദത്തിന്‍റെ പ്രാധാന്യമെന്തെന്ന് മഞ്ജു വാര്യരിൽ നിന്നും മനസ്സിലാക്കാമെന്ന് കുറിച്ചുകൊണ്ട് ആരാധകരും പോസ്റ്റിനോട് പ്രതികരിച്ചു.
പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ, പ്രിയദർശന്‍റെ മരക്കാർ അറബിക്കടലിന്‍റെ സിംഹം, കയറ്റം, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം എന്നിങ്ങനെ നിരവധി പുത്തൻ ചിത്രങ്ങളാണ് മഞ്ജുവിന്‍റേതായി റിലീസിനൊരുങ്ങുന്നത്.
Also read: കിം കിമ്മിന് ശേഷം മഞ്‌ജു വാര്യരുടെ പുതിയ ഗാനം; 'കയറ്റ'ത്തിലെ 'ഇസ്ത്തക്കോ ഇസ്ത്തക്കോ' പുറത്തിറങ്ങി