ലോകമെമ്പാടും സ്‌ത്രീകൾക്കായി ഒരു ദിവസം മാറ്റിവെക്കുമ്പോൾ വനിതാ ദിനത്തെ കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാട് പങ്കുവെക്കുകയാണ് മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ.
മാർച്ച് 8 2021 വനിതാ ദിനം എന്ന ചിന്തയെ തിരുത്തി, 365 ദിവസങ്ങളിൽ ഏഴ് ദിവസവും 24 മണിക്കൂറും വനിതാ ദിനം എന്ന് മാറ്റിയെഴുതുകയാണ് മഞ്ജുവാര്യര്‍. അന്താരാഷ്‌ട്ര വനിതാ ദിനം, മാർച്ച് എട്ടല്ല... ഒരു വർഷത്തിലെ 24 മണിക്കൂറും സ്‌ത്രീകൾക്കുള്ള ദിനമാണെന്ന സന്ദേശമാണ് താരത്തിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദമാക്കുന്നത്.
സ്‌ത്രീകൾ അവരുടെ അവകാശങ്ങൾക്കായി പൊരുതുന്നതിനൊപ്പം അധികാരത്തിലേക്കും നേതൃപാടവത്തിലേക്കും ഉയരണമെന്ന സന്ദേശമാണ് ഇത്തവണത്തെ വനിതാ ദിനം മുന്നോട്ട് വക്കുന്നത്.