"കിം കിം" ഗാനമാണ് ഇപ്പോൾ തരംഗം. മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ മികച്ച അഭിനേത്രിയും നർത്തകിയും മാത്രമല്ല, ഗംഭീരമായി പാടുമെന്നും ജാക്ക് ആന്‍ഡ് ജില്‍ എന്ന പുതിയ മലയാളം ചിത്രത്തിലെ പാട്ട് വ്യക്തമാക്കുന്നു. ഉറുമി, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ സന്തോഷ് ശിവന്‍ ഒരുക്കുന്ന ജാക്ക് ആൻഡ് ജില്ലിലെ ഗാനം പുറത്തിറങ്ങി ഒരാഴ്‌ച പിന്നിടുമ്പോൾ 11ലക്ഷത്തിലധികം കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.
കിം കിം തരംഗം; മഞ്ജു വാര്യരുടെ ഗാനം യൂട്യൂബിൽ ഹിറ്റ് - santhosh sivan film manju news
മഞ്ജു വാര്യർ ആലപിച്ച ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി ഒരാഴ്‌ച പിന്നിടുമ്പോൾ 11ലക്ഷത്തിലധികം കാഴ്‌ചക്കാരെ സ്വന്തമാക്കി.
മഞ്ജു വാര്യരാണ് ചിത്രത്തിലെ കിം കിം ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരയണന്‍റെ വരികളിൽ റാം സുന്ദര്‍ സംഗീതം പകര്‍ന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടിക് ടോക്കില്ലെങ്കിലും കിം കിമ്മിനൊപ്പം ആരാധകരും ചുവടുവക്കുന്ന വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്.
മഞ്‌ജു വാര്യരും കാളിദാസ് ജയറാമുമാണ് ജാക്ക് ആൻഡ് ജില്ലിലെ പ്രധാന താരങ്ങൾ. സംവിധായകൻ സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്‍റെ ഫ്രെയിമുകളും തയ്യാറാക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.