മലയാളത്തിന്‍റെ പ്രിയ നായിക മഞ്ജുവാര്യര്‍ ആദ്യമായി നിര്‍മാതാവാകുന്നു. സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ജു നിര്‍മിക്കുന്നത്. മഞ്ജു തന്നെയാണ് ചിത്രത്തിലെ നായിക. മഞ്ജുവിന് നായകനായെത്തുന്നത് ബിജു മേനോനാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുറത്തിറക്കി. ലളിതം സുന്ദരമെന്നാണ് ചിത്രത്തിന്‍റെ പേര്.
നിര്‍മാതാവും നായികയും മഞ്ജു, സംവിധാനം മധു വാര്യര്‍; ചിത്രം 'ലളിതം സുന്ദരം' - മഞ്ജുവാര്യര്‍ നിര്‍മാതാവ്
ചിത്രത്തിന്‍റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുറത്തിറക്കി. ലളിതം സുന്ദരമെന്നാണ് ചിത്രത്തിന്‍റെ പേര്
മഞ്ജു വാര്യർ പ്രൊഡക്ഷന്‍സ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമക്ക് സംഗീതം ഒരുക്കുന്നത് ബിജിബാലാണ്. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മഞ്ജു വാര്യറും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവർ ഒന്നിച്ച കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കുടമാറ്റം, പ്രണയവർണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ സൂപ്പർഹിറ്റുകളായിരുന്നു. ക്യാമ്പസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയതാണ് മധു വാര്യര്‍. മായാ മോഹിനി, സ്വലേ എന്നീ സിനിമകളുടെ സഹനിർമാതാവ് കൂടിയാണ് മധു.