കേരളം

kerala

ETV Bharat / sitara

'ഫേക്ക് അലര്‍ട്ട്' ; ക്ലബ് ഹൗസ് വ്യാജനെതിരെ മഞ്ജു വാര്യര്‍ - manju warrier fake account news

'ഫേക്ക് അലർട്ട് എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യർ വ്യാജ അക്കൗണ്ടിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത്.

manju warrier fake account in club house  മഞ്ജു വാര്യരുടെ പേരിലും ക്ലബ്ബ് ഹൗസില്‍ വ്യാജന്‍ വിലസുന്നു  മഞ്ജു വാര്യര്‍ ക്ലബ് ഹൗസ്  മഞ്ജു വാര്യര്‍ വാര്‍ത്തകള്‍  മഞ്ജു വാര്യര്‍ സിനിമകള്‍  manju warrier fake account  manju warrier fake account news  manju warrier films
മഞ്ജു വാര്യരുടെ പേരിലും ക്ലബ്ബ് ഹൗസില്‍ വ്യാജന്‍ വിലസുന്നു

By

Published : Jun 10, 2021, 9:26 PM IST

പൃഥ്വിരാജ്, ആസിഫ് അലി, നിവിന്‍ പോളി എന്നീ യുവതാരങ്ങള്‍ക്ക് പുറമെ നടി മഞ്ജുവാര്യരുടെ പേരിലും ക്ലബ് ഹൗസില്‍ വ്യാജ പ്രൊഫൈല്‍.'ഫേക്ക് അലർട്ട് എന്ന കുറിപ്പോടെ മഞ്ജു വാര്യർ തന്റെ വ്യാജനെ തുറന്നുകാട്ടി. വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടും നടി പങ്കുവച്ചിട്ടുണ്ട്.

ക്ലബ്‌ഹൗസും വ്യാജന്മാരും

ചുരുങ്ങിയ സമയം കൊണ്ട് തരം​ഗമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഇതില്‍ അം​ഗമായത്. പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, അസിഫ് അലി, ദുൽഖർ തുടങ്ങിയ താരങ്ങൾ തങ്ങളുടെ പേരിലുള്ള വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകൾക്കെതിരെ രം​ഗത്തെത്തിയിരുന്നു.

വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് സുരേഷ് ഗോപി രംഗത്ത് എത്തിയത്. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് നടന്‍ പറഞ്ഞിരുന്നു.

മഞ്ജുവാര്യരുടെ വരാനിരിക്കുന്ന സിനിമകള്‍

സണ്ണി വെയ്‌നും മഞ്ജുവാര്യരും കേന്ദ്രകഥാപാത്രങ്ങളായ സയന്‍സ് ഫിക്ഷന്‍ ചിത്രം ചതുര്‍മുഖമാണ് കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് റിലീസിനെത്തിയ ചിത്രം. രണ്ടാഴ്ച മാത്രമേ സിനിമയ്‌ക്ക് തിയറ്ററില്‍ കളിക്കാനായുള്ളൂ.

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ജാക്ക് ആന്‍റ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട് തുടങ്ങി ഒരുപിടി സിനിമകള്‍ അണിയറയില്‍ പുരോഗമിക്കുന്നുമുണ്ട്. കൊവിഡ് പ്രതിസന്ധി നീങ്ങുന്ന മുറയ്‌ക്ക് ഓരോന്നായി പുറത്തിറങ്ങും.

Also read:ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ക്കും ധനസഹായം നല്‍കി സൂര്യ

ABOUT THE AUTHOR

...view details