മഞ്ജു വാര്യര്‍, സണ്ണി വെയിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമ ചതുര്‍മുഖം തിയേറ്ററുകളിലെ പ്രദര്‍ശനം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ചിത്രത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ടതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കി. റിലീസ് ചെയ്‌ത ഭൂരിഭാഗം തിയേറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നതെന്നും അതുകൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും മഞ്ജു സോഷ്യല്‍മീഡിയയില്‍ കുറിച്ചു. നേരത്തെ രജിഷ വിജയന്‍ സിനിമ ഖൊ ഖൊയുടെ പ്രദര്‍ശനം അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിയിരുന്നു.
കൊവിഡ് വ്യാപനം; ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു - manju warrier chathur mukham news
കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ടതിനാലാണ് സിനിമയുടെ പ്രദര്‍ശനം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കി
കൊവിഡ് വ്യാപനം; ചതുര്‍മുഖവും തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു
രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിർമാണം ജിസ് ടോംസ് മൂവീസിന്‍റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് നിർവഹിച്ചിരിക്കുന്നു. അലൻസിയർ, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രചന അഭയകുമാർ, കെ അനിൽ കുര്യൻ. സെഞ്ച്വറി ഫിലിംസാണ് ചതുർ മുഖത്തിന്‍റെ വിതരണം നിർവഹിച്ചത്.