മലയാളത്തിന്‍റെ സൂപ്പർതാരം മഞ്ജു വാര്യരുടെ 42-ാം ജന്മദിനമാണ് സെപ്‌റ്റംബർ 10. തൊണ്ണൂറുകളിൽ മലയാളസിനിമയിൽ നിറഞ്ഞുനിന്ന മഞ്‌ജു 15 വർഷങ്ങളുടെ ഇടവേളക്ക് ശേഷം 2014ൽ റോഷൻ ആൻഡ്രൂസിന്‍റെ ഹൗ ഓൾഡ് ആർ യൂവിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട്, ലൂസിഫർ, ഒടിയൻ, ഉദാഹരണം സുജാത, ആമി, എന്നും എപ്പോഴും ചിത്രങ്ങളിലൂടെ മഞ്‌ജു വാരിയർ സിനിമയിലെ തന്‍റെ സാന്നിധ്യം ഒന്നുകൂടി ഉറപ്പിച്ചു. വെട്രിമാരൻ ചിത്രം അസുരനിലെ പ്രകടനത്തിനും ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറിലും മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റിലും സഹോദൻ മധു വാര്യർ സംവിധായകനാകുന്ന ലളിതം സുന്ദരം ചിത്രത്തിലും മഞ്‌ജു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എത്തീ.. മാഷപ്പിലൂടെ ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ - malayalam lady super star
മഞ്ജു വാര്യരുടെ 42-ാം ജന്മദിനമാണ് ഈമാസം 10ന്. താരത്തിന്‍റെ പിറന്നാളോടനുബന്ധിച്ച് ആരാധകര്‍ ഒരുക്കിയ മാഷപ്പ് വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നത്.
മാഷപ്പിലൂടെ ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ
മലയാളത്തിന്‍റെ ലേഡി സൂപ്പർതാരത്തിന്‍റെ പിറന്നാളോടനുബന്ധിച്ച് ആരാധകര്‍ ഒരുക്കിയ മാഷപ്പ് വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഫ്രൻസി ഫോക്‌സാണ് ബർത്ത് ഡേ മാഷപ്പ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മഞ്‌ജുവിന്‍റെ ഹിറ്റ് ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കി ഒരുക്കിയ വീഡിയോയിൽ മഞ്‌ജുവിന്‍റെ നൃത്തത്തെ കുറിച്ച് ഗുരു പരാമർശിക്കുന്ന വാക്കുകളും താരത്തിന്‍റെ പ്രയത്‌നത്തിലും വളർച്ചയിലും പ്രശസ്‌ത വ്യക്തികൾ പറഞ്ഞ വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.