Ayisha first look: മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആയിഷ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് 'ആയിഷ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.
ഫേസ്‌ബുക്കിലൂടെയാണ് താരം ഫസ്‌റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പേര് ഏഴ് ഭാഷകളില്‍ എഴുതിയാണ് മഞ്ജു 'ആയിഷ'യുടെ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. അതിമനോഹരമായി നൃത്തം ചെയ്യുന്ന മഞ്ജുവാണ് പോസ്‌റ്ററിലുള്ളത്.
Indo Arabic movie Ayisha: ഇന്തോ-അറബിക് ചിത്രമായ 'ആയിഷ' പ്രഖ്യാനം മുതല്‍ തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ആദ്യ മലയാള-അറബിക് ചിത്രമെന്നതാണ് 'ആയിഷ'യുടെ പ്രത്യേകതളിലൊന്ന്.
Ayisha features: ഇംഗ്ലീഷ് ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും എന്നത് 'ആയിഷ'യുടെ മറ്റൊരു പ്രത്യേകതയാണ്. മയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
റാസല്‍ ഖൈമിലെ അല്‍ ഖസ് അല്‍ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടില്‍ 'ആയിഷ'യുടെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളേറുകയാണ്. കഴിഞ്ഞ ദിവസം യുഎഇയില്‍ പ്രധാന റോഡ് അടച്ചുള്ള 'ആയിഷ'യുടെ ചിത്രീകരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഒരു സ്‌ത്രീ കേന്ദ്രീകൃത സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള മലയാള ചിത്രമാകും 'ആയിഷ'. മഞ്ജുവിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്.
Foreign actors in Ayisha: ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച രാധികയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തെ അവതരിപ്പിക്കും. പൂര്‍ണിമ, സജ്‌ന എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലാമ (യുഎഇ), സുമയ്യ (യമന്‍), ഇസ്‌ലാം (സിറിയ), ലത്തീഫ (ടുണീഷ്യ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ) തുടങ്ങീ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
Ayisha cast and crew: നവാഗതനായ ആമിര്‍ പള്ളിക്കലാണ് സംവിധാനം. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയയാണ് 'ആയിഷ'യുടെ നിര്‍മാണം. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്‌റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കരിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ് 'ആയിഷ'യുടെ സഹ നിര്‍മാതാക്കള്‍.
വിഷ്‌ണു ശര്‍മ ആണ് ഛായാഗ്രഹണം. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്-ഹിന്ദി ചിത്രം 'ലിഗറി'ന് ശേഷം വിഷ്‌ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ആഷിഫ് കക്കോടി രചനയും നിര്‍വഹിക്കും. അപ്പു എന്‍.ഭട്ടതിരി ആണ് എഡിറ്റിങ്, കല മോഹന്‍ദാസും, വസ്‌ത്രാലങ്കാരം സമീറ സനീഷും, ചമയം റോണക്‌സ് സേവ്യരും നിര്‍വഹിക്കും.
ബി.കെ ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ആണ് സംഗീതം. പ്രശസ്‌ത ഇന്ത്യന്‍, അറബി പിന്നണി ഗായകരും ഈ ചിത്രത്തിനായി പാടുന്നുണ്ട്.
Ayisha shooting: ഫെബ്രുവരി അവസാനം 'ആയിഷ'യുടെ ഇന്ത്യയിലെ ചിത്രീകരണം ആരംഭിക്കും. ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായാണ് 'ആയിഷ'യുടെ ഇന്ത്യയിലെ ചിത്രീകരണം നടക്കുക. മാര്‍ച്ചോടെ ചിത്രീകരണം അവസാനിക്കും.
Also Read: 2700 സ്‌ക്രീനുകളില്‍ 'ആറാട്ട്'; ആഘോഷമാക്കി ആരാധകര്‍