ഹിമാലയത്തിലെ ഷിയാഗോരു, ഛത്രു പ്രദേശങ്ങളില്‍ കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന മണ്ണിടിച്ചിലിലും മഞ്ഞുവീഴ്ചയിലും മലയാളത്തിന്‍റെ പ്രിയതാരം മഞ്ജുവാര്യരും സംഘവും അപകടത്തില്‍ പെട്ടിരുന്നു. മഞ്ജുവിന്‍റെ പുതിയ ചിത്രമായ 'കയറ്റത്തിന്‍റെ' അണിയറ പ്രവര്‍ത്തകരും മണ്ണിടിച്ചിലില്‍ കുടുങ്ങിയിരുന്നു. താരവും സംഘവും മഞ്ഞുവീഴ്ചയില്‍ കുടുങ്ങികിടക്കുകയാണെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകരും സിനിമപ്രേമികളും പ്രാര്‍ത്ഥനയിലായിരുന്നു. ഇപ്പോള്‍ തങ്ങള്‍ സുരക്ഷിതമായി മണാലിയില്‍ തിരിച്ചെത്തിയ സന്തോഷം സിനിമപ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് മഞ്ജു.
ആ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍; കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും താരം - മഞ്ജു വാര്യര്‍
മൂന്നാഴ്ച മുമ്പാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ എത്തിയത്. സംഘം സുരക്ഷിതമായി മണാലിയില്‍ തിരിച്ചെത്തിയ സന്തോഷമാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്
അപകടസമയത്ത് പ്രാര്‍ത്ഥനകളും സ്നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞാണ് മഞ്ജുവിന്‍റെ കുറിപ്പ് തുടങ്ങുന്നത്. താനും സംഘവും പൂര്‍ണ്ണമായും സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മഞ്ജു കുറിച്ചു. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍റെ 'കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ മഞ്ജു അടങ്ങുന്ന സംഘം കനത്ത മഴയെ തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. കേന്ദ്ര വിദേശ, പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ ഇടപെട്ട് ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് മഞ്ജുവിനെയും സംഘത്തെയും സുരക്ഷിതമായി മണാലിയില്‍ എത്തിക്കുകയായിരുന്നു. സാഹസിക യാത്രയുടെ വീഡിയോയും മഞ്ജു പങ്കുവെച്ചു. 'കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ നാമെല്ലാവരും ഇത്തവണയും ഒരുമിച്ച് നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും മഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മൂന്നാഴ്ച മുമ്പാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ എത്തിയത്. ഹിമാലയന്‍ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി കനത്ത മഴയായിരുന്നു ഛത്രുവില്‍. കനത്ത മഴയും മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയും കാരണം സംഘത്തിന് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനല്‍ കുമാര്‍ ശശിധരനും അടക്കം സംഘത്തില്‍ 30 പേരാണുണ്ടായിരുന്നത്.