നടന്‍ ജേക്കബ് ഗ്രിഗറി നായകനാകുന്ന ചിത്രം മണിയറയിലെ അശോകന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നാട്ടിന്‍പുറത്തുകാരനായ അശോകന്‍റെ പ്രണയവും വിവാഹസ്വപ്നങ്ങളും കല്യാണവും പ്രമേയമാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. വിനീത് കൃഷ്ണന്‍ തിരക്കഥ എഴുതിയ ചിത്രം നവാഗതനായ ഷംസു സയ്ബയാണ് സംവിധാനം ചെയ്തിരിക്കുന്നത്. വേഫറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്നാണ് മണിയറയിലെ അശോകന്‍ നിര്‍മിച്ചിരിക്കുന്നത്.
കുന്നോളം വിവാഹസ്വപ്നങ്ങളുമായി ഒരു യുവാവ്; മണിയറയിലെ അശോകന്‍ ട്രെയിലര്‍ കാണാം - Anupama Parameswaran
നാട്ടിന്‍പുറത്തുകാരനായ അശോകന്‍റെ പ്രണയവും വിവാഹസ്വപ്നങ്ങളും കല്യാണവും പ്രമേയമാകുന്ന മണിയറയിലെ അശോകനില്‍ അനുപമ പരമേശ്വരനാണ് നായിക

ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി.കെ.നായര്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മണിയറയിലെ അശോകന്‍ ഓഗസ്റ്റ് 31 തിരുവോണ നാളില്‍ നെറ്റ്ഫ്ലിക്‌സില്‍ സ്ട്രീം ചെയ്ത് തുടങ്ങും. ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം നടക്കുന്ന സാഹചര്യത്തിലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്നത്. ഒടിടി റിലീസുമായി മുന്നോട്ടുപോകുന്ന നിര്‍മാതാക്കളുമായി ഭാവിയില്‍ ഒരു രീതിയിലും സഹകരിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്.