ജേക്കബ് ഗ്രഗറി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം മണിയറയിലെ അശോകനിലെ പ്രണയ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. പെയ്യും നിലാവ് എന്ന് തുടങ്ങുന്ന ഗാനം നാട്ടിന്‍പുറത്തിന്‍റെ ദൃശ്യംഭംഗി ഉള്‍ക്കൊള്ളിച്ച് മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുംപോലെ തന്നെ നാട്ടിൻപുറത്തുകാരനായ അശോകന്‍റെ പ്രണയവും വിവാഹവും ആദ്യരാത്രിയുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ശ്യാമ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ശ്രീഹരി.കെ.നായര്‍ സംഗീതം നല്‍കിയിരിക്കുന്നു. കെ.എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നാട്ടിന്‍പുറത്തിന്‍റെ ദൃശ്യഭംഗിയുമായി മണിയറയിലെ അശോകനിലെ പ്രണയ ഗാനം
ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ശ്രീഹരി.കെ.നായര്‍ സംഗീതം നല്‍കിയിരിക്കുന്നു. കെ.എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. വെയ്‌ഫറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്
വെയ്റഫറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ ഷംസു സൈബയാണ് സംവിധാനം. കൃഷ്ണശങ്കര്‍, ഷൈൻ ടോം ചാക്കോ, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായും അനുപമ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണനാണ് മണിയറയിലെ അശോകന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി ദുൽഖർ ആലപിച്ച 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ....' എന്ന് തുടങ്ങുന്ന ഗാനം ദുൽഖറിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടിരുന്നു. ഈ ഗാനം ആരാധകർ സ്വീകരിച്ചത് ഇരുകൈയ്യും നീട്ടിയായിരുന്നു.