നടൻ മണിയൻ പിള്ള രാജുവിന്‍റെ മകൻ സച്ചിൻ വിവാഹിതനായി. കണ്ണൂർ സ്വദേശിയായ ഐശ്വര്യ പി. നായരാണ് വധു. താരത്തിന്‍റെ മൂത്ത മകനാണ് സച്ചിൻ. നവദമ്പതികൾക്കും കുടുംബത്തോടൊപ്പവുമുള്ള ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ച് കൊണ്ട് താരം തന്നെയാണ് വിവാഹവാർത്ത അറിയിച്ചത്.
മണിയൻ പിള്ള രാജുവിന്‍റെ മകൻ വിവാഹിതനായി - Maniyanpilla Raju's son marriage
നവദമ്പതികൾക്കൊപ്പവുമുള്ള ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ച് താരം തന്നെയാണ് വിവാഹവാർത്ത അറിയിച്ചത്.
തിരുവനന്തപുരം ദേവി ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഞായറാഴ്ച സിനിമാ–രാഷ്ട്രീയ–സാംസ്‌കാരികരംഗത്തെ പ്രമുഖർക്കും സുഹൃത്തുക്കൾക്കുമായി തിരുവനന്തപുരത്ത് വിവാഹസൽക്കാരം നടത്തും.
മണിയൻ പിള്ള രാജുവിന്‍റെ ഇളയ മകൻ നിരഞ്ജും സിനിമാ താരമാണ്. നിരഞ്ജ് ആദ്യമായി അഭിനയിച്ച ബ്ലാക്ക് ബട്ടർഫ്ലൈയുടെ നിർമിച്ചത് മണിയൻ പിള്ള രാജു തന്നെയാണ് . കൂടാതെ, ചിത്രത്തിന്‍റെ തമിഴ് പതിപ്പിലും അടുത്തിടെ പുറത്തിറങ്ങിയ ഫൈനൽസ് എന്ന ചിത്രത്തിലൂടെയും നിരഞ്ജ് ശ്രദ്ധേയമായിരുന്നു.