കേരളം

kerala

ETV Bharat / sitara

ഡിസൈനർ ആർ മഹേഷ്‌ അന്തരിച്ചു - man-behind-jallikkattu-creative-posters-passed-away

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരം നേമം സ്വദേശിയാണ് മഹേഷ്

ഡിസൈനർ ആർ മഹേഷ്‌ അന്തരിച്ചു

By

Published : Sep 13, 2019, 10:52 PM IST

ചലച്ചിത്ര ഡിസൈനിങ് രംഗത്ത് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ഓൾഡ് മങ്ക്സിലെ സീനിയർ ഡിസൈനർ ആർ മഹേഷ്‌ അന്തരിച്ചു. ജല്ലിക്കെട്ട്, ജൂതൻ, പള്ളിച്ചട്ടമ്പി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഫസ്റ്റ്ലുക്ക് ‍ഡിസൈൻ ചെയ്തത് മഹേഷായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരം നേമം സ്വദേശിയാണ് മഹേഷ്. ജല്ലിക്കെട്ടിന്‍റെ ആദ്യ ഫസ്റ്റ്ലുക്ക് ‍ഡിസൈൻ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ഓള്‍ഡ് മങ്ക്‌സ് ടീമിലെ ലീഡ് ഡിസൈനര്‍ ആര്‍ മഹേഷ് ആയിരുന്നു ചേറും ചോരയും ചാലിച്ച ജല്ലിക്കട്ട് എന്ന ടൈറ്റില്‍ ഡിസൈനിന് പിന്നില്‍. തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ പൂര്‍വ്വ വിദ്യാർഥിയാണ് മഹേഷ്. 2004ല്‍ പെയിന്‍റിങില്‍ ബിരുദം നേടി. ഓള്‍ഡ് മങ്ക്‌സിനൊപ്പം ചേര്‍ന്നിട്ട് മൂന്ന് വര്‍ഷമായി. രാജീവ് രവിയുടെ തുറമുഖം, ഭദ്രന്‍ സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിര്‍ ചിത്രം ജൂതൻ, ടൊവീനോയുടെ പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങളുടെ ഫസ്റ്റ്ലുക്ക് ഡിസൈനുകൾക്ക് പിന്നിലും മഹേഷ് പ്രവർത്തിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details