കേരളം

kerala

ETV Bharat / sitara

'ജനാസ'യിലെ ഗന്ധർവൻ ഹാജി; ഇത് ഇതുവരെ കാണാത്ത മാമുക്കോയ - gandharvan haji news

ഗന്ധർവൻ ഹാജി എന്ന വ്യത്യസ്‌ത ഭാവത്തിലും ലുക്കിലുമുള്ള മാമുക്കോയയെയാണ് ഹ്രസ്വചിത്രം ജനാസയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ജനാസയിലെ ഗന്ധർവൻ ഹാജി വാർത്ത  മാമുക്കോയ സിനിമ വാർത്ത  ജനാസ ട്രെയിലർ വാർത്ത  janazah trailer released news  janazah mamukkoya news  mamukkoya short film news  mamukkoya birthday special news  gandharvan haji news  ഗന്ധർവൻ ഹാജി മാമുക്കോയ വാർത്ത
ഗന്ധർവൻ ഹാജി

By

Published : Jul 5, 2021, 2:03 PM IST

മാമുക്കോയയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാമുക്കോയയുടെ പിറന്നാളോടനുബന്ധിച്ചാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ഗന്ധർവ്വൻ ഹാജി എന്ന കഥാപാത്രവുമായി ഇതുവരെ കാണാത്ത മാമുക്കോയയെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ കിരണ്‍ കാമ്പ്രത്ത് ആണ് ജനാസ സംവിധാനം ചെയ്തിരിക്കുന്നത്. മാമുക്കോയയുടെ വിവരണത്തിലൂടെയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നതും.

ജനാസയിലെ അണിയറവിശേഷം

സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, ആമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹ്രിന്‍, നിവേദ് സൈലേഷ്, റാമിന്‍ മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

More Read: ഹാസ്യത്തിന്‍റെ സുൽത്താൻ; 75ന്‍റെ 'ചെറുപ്പ'ത്തിൽ മാമൂക്കോയ

ഇബിലീസ്, കള തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണ്‍ വിന്‍സെന്‍റാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹ്രസ്വചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ഘനശ്യാം നിർവഹിക്കുന്നു. എല്‍ബി എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെയും ഡ്രീം മേക്കേഴ്സ് ക്ലബ്ബിന്‍റെയും ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവർ ചേർന്നാണ് ജനാസ നിര്‍മിച്ചിരിക്കുന്നത്. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഹ്രസ്വചിത്രം ഉടൻ റിലീസിനെത്തും.

ABOUT THE AUTHOR

...view details