മംമ്ത മോഹൻദാസിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് മുരളി പത്മനാഭന്‍ സംവിധാനം ചെയ്യുന്ന 'ലാൽബാഗി'ലെ വീഡിയോ ഗാനം പുറത്തിറക്കി. "റുമാൽ അമ്പിളി..." എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് നടി മംമ്‌ത തന്നെയാണ്. അജീഷ് ദാസന്‍റെ വരികൾക്ക് രാഹുൽ രാജാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നഴ്‌സിന്‍റെ കഥാപാത്രത്തെയാണ് മംമ്‌ത അവതരിപ്പിക്കുന്നത്. നേഹ സക് സേന, തെലുങ്ക് നടി നന്ദിനി റായ്, സിജോയ് വർഗീസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
മംമ്‌തയുടെ ശബ്‌ദത്തിൽ 'ലാൽബാഗി'ലെ പുതിയ ഗാനം പുറത്തിറക്കി - ajeesh dasan
ലാൽബാഗിൽ നടി മംമ്‌ത മോഹൻദാസ് നഴ്‌സിന്‍റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്

മംമ്‌തയുടെ ശബ്‌ദത്തിൽ 'ലാൽബാഗി'ലെ പുതിയ ഗാനം പുറത്തിറക്കി
സംവിധായകൻ പ്രശാന്ത് മുരളി രചന നിർവഹിച്ചിരിക്കുന്ന ലാൽ ബാഗിന്‍റെ നിർമാണം രാജ് സക്കറിയാസാണ്. ആന്‍റണി ജോയാണ് ചിത്രത്തിന്‍റെ ക്യാമറ. സുനീഷ് സെബാസ്റ്റ്യനാണ് ലാൽബാഗിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ടൊവിനോ ചിത്രം 'ഫോറന്‍സിക്' ആണ് മംമ്ത മോഹൻദാസ് അഭിനയിച്ച് ഒടുവിൽ റിലീസ് ചെയ്‌ത മലയാള ചലച്ചിത്രം.