അഭിനേതാവായും ഗായികയായും മനസ് കീഴടക്കിയ നടി മംമ്ത മോഹന്‍ദാസിന്‍റെ ആദ്യ നിര്‍മാണ സംരംഭം അണിയറയില്‍ ഒരുങ്ങുന്നു. റേഡിയോ ജോക്കിയായ ഏകലവ്യന്‍ സുഭാഷ് പാടി ആസ്വാദകര്‍ ഏറ്റെടുത്ത 'ലോകമേ' എന്ന റാപ് സോങാണ് മ്യൂസിക് സിംഗിളായി റിലീസിനൊരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിള്‍ എന്ന പ്രത്യേകതയോടെയാണ് ഗാനം ഒരുങ്ങുന്നത്. ഗാനത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
-
https://youtu.be/a8SzUELtI0Q @mamtamohandasproductions No - 0 Launches with Ekalavyan’s LOKAME on my birthday....
Posted by Mamtha Mohandas on Saturday, 7 November 2020
മംമ്‍ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മംമ്‍തയും നോയല്‍ ബെന്നും ചേര്‍ന്നാണ് മ്യൂസിക് സിംഗിള്‍ നിര്‍മിച്ചിരിക്കുന്നത്. വിഷ്വല്‍ എഫക്‌ട്‌സ് മേഖലയില്‍ വളരെ കാലത്തെ പ്രവര്‍ത്തന പരിചയമുള്ള ബാനി ചന്ദ് ബാബുവാണ് ഗാനത്തിന് അനുയോജ്യമായ കോണ്‍സെപ്റ്റ് തയാറാക്കി മ്യൂസിക് സിംഗിള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. മ്യൂസിക് സിംഗിള്‍ നവംബര്‍ 14ന് റിലീസ് ചെയ്യും.