കേരളം

kerala

ETV Bharat / sitara

'അൺലോക്കു'മായി മംമ്‌തയും ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും - chemban vinod and mamta mohandas film news

മംമ്‌തക്കൊപ്പം ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി എന്നിവരും മുഖ്യകഥാപാത്രങ്ങളാകുന്ന അൺലോക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

അൺലോക്ക് സിനിമ മംമ്‌ത വാർത്ത  മംമ്‌തയും ചെമ്പൻ വിനോദും ശ്രീനാഥാ ഭാസിയും സിനിമ വാർത്ത  മമ്മൂട്ടി പോസ്റ്റർ റിലീസ് വാർത്ത  സംവിധായകൻ സൊഹാൻ സീനുലാൽ വാർത്ത  അൺലോക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ വാർത്ത  unlock first look out news  mamta mohandas new movie news  sohan seenulal news  chemban vinod and mamta mohandas film news  sreenath bhasi film news
മംമ്‌തയും ചെമ്പൻ വിനോദും ശ്രീനാഥാ ഭാസിയും

By

Published : Nov 23, 2020, 10:33 AM IST

കൊറോണ വൈറസ് അതുവരെ പരിചിതമല്ലാത്ത ഒരു ജീവിതശൈലിയാണ് മനുഷ്യന് പരിചയപ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദിനചൈര്യകൾ വ്യത്യസ്‌തമാവുകയും രോഗവ്യാപനം തടയാൻ രാജ്യങ്ങൾ മുഴുവൻ ലോക്ക് ഡൗണിലാവുകയും ചെയ്‌തു. ഇതോടെ, തിരക്കേറിയ ജീവിതത്തിന് കൊവിഡ് ഒരു സഡൺ ബ്രേക്കുമിട്ടു. എന്നാൽ, മൂന്ന് മാസത്തെ നീണ്ട ലോക്ക് ഡൗണിന് ശേഷം ഇന്ത്യയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അൺലോക്ക് ആരംഭിച്ചു. ഒപ്പം, പുതിയ ജീവിതരീതിയോട് പൊരുത്തപ്പെട്ട് മനുഷ്യർ തങ്ങളുടെ തിരക്കുകളിലേക്ക് പതിയെ മടങ്ങിയെത്താനും തുടങ്ങി.

ഇപ്പോഴിതാ, മംമ്‌ത മോഹൻദാസിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടൈറ്റിലും ഇതുമായി ബന്ധപ്പെട്ടതാണ്. 'അൺലോക്ക്' എന്നാണ് ചിത്രത്തിന്‍റെ പേര്. മംമ്‌ത കേന്ദ്രവേഷത്തിലെത്തുന്ന മലയാളചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

മംമ്‌തക്കൊപ്പം ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്. സൊഹാൻ സീനുലാലാണ് സംവിധായകൻ. സാജൻ വി. എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ക്യാമറാമാൻ അഭിലാഷ് ശങ്കറാണ്. സംവിധായകൻ സൊഹാൻ സീനുലാൽ തന്നെയാണ് അൺലോക്കിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും. ഹിപ്പോ പ്രൈം മോഷൻ പിക്‌ചേഴ്‌സിന്‍റെയും മൂവി പേ മീഡിയാസിന്‍റെയും ബാനറിൽ സജീഷ് മഞ്ചേരി ചിത്രം നിർമിക്കുന്നു.

ABOUT THE AUTHOR

...view details