കേരളം

kerala

ETV Bharat / sitara

ദൃശ്യവിസ്മയമായി മാമാങ്കം ട്രെയിലര്‍ - mammotty film Mamangam latest news

വേണു കുന്നപ്പള്ളി നിര്‍മിച്ചിരിക്കുന്ന ചിത്രം എം.പത്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തും

ചാവേറായി പടയൊരുക്കാന്‍ വരുന്നു ആ മഹാഅവതാരം; ദൃശ്യവിസ്മയം മാമാങ്കം ട്രെയിലര്‍

By

Published : Nov 2, 2019, 5:59 PM IST

ഈ വര്‍ഷം മലയാളികള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന മാമാങ്കം. ദേശാഭിമാനത്തിനായി ജീവന്‍ വെടിഞ്ഞ വള്ളുവനാട്ടിലെ പോരാളികളുടെ കഥപറയുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച അഭിപ്രായമാണ് ട്രെയിലറിന് സിനിമാപ്രേമികളില്‍ നിന്ന് ലഭിക്കുന്നത്.

വമ്പന്‍ ക്യാന്‍വാസില്‍ വലിയ താരനിരയില്‍ റീലിസിനെത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് അമ്പത് കോടി രൂപ ചെലവഴിച്ചാണ്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനവും ടീസറുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വീര പഴശ്ശിയുടെ കഥപറഞ്ഞ പഴശ്ശിരാജയിലെ മമ്മൂട്ടിയെ അനുസ്മരിപ്പിക്കും വിധമാണ് മാമാങ്കത്തിലെ മമ്മൂട്ടി കഥാപാത്രവും. മെയ്‌വഴക്കത്തോടെയുള്ള മെഗാസ്റ്റാറിന്‍റെ പ്രകടനങ്ങള്‍ തന്നെയാണ് രണ്ട് മിനിറ്റും നാല് സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലറിന്‍റെ പ്രധാന ആഘര്‍ഷണം.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിര്‍മിച്ചിരിക്കുന്ന ചിത്രം എം.പത്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് നായികമാര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഈ മാസം അവസാനത്തോടെ തീയേറ്റുകളില്‍ എത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും.

ABOUT THE AUTHOR

...view details