കേരളം

kerala

By

Published : Mar 22, 2021, 12:22 PM IST

ETV Bharat / sitara

തെരഞ്ഞെടുപ്പിന് മുമ്പ് കടക്കൽ ചന്ദ്രനെത്തും; വൺ റിലീസ് പ്രഖ്യാപിച്ചു

ഈ മാസം 26 മുതൽ വൺ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

തെരഞ്ഞെടുപ്പിന് മുമ്പ് കടക്കൽ ചന്ദ്രനെത്തും വാർത്ത  വൺ റിലീസ് പുതിയ വാർത്ത  കടക്കൽ ചന്ദ്രൻ മമ്മൂട്ടി വാർത്ത  വൺ ചിത്രത്തിന്‍റെ റിലീസ് വാർത്ത  one film release march 26th news latest  one film mammootty news latest  one santhosh viswanath news latest  kadakkal chandran one movie release news
വൺ റിലീസ് പ്രഖ്യാപിച്ചു

മെഗാസ്റ്റാറിന്‍റെ വൺ എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. മമ്മൂട്ടി കടയ്‌ക്കൽ ചന്ദ്രനായെത്തുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം മാര്‍ച്ച് 26ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സന്തോഷ്‌ വിശ്വനാഥാണ് വൺ സംവിധാനം ചെയ്യുന്നത്.

മുരളി ഗോപി, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ, സംവിധായകൻ രഞ്ജിത്ത്, സുരേഷ് കൃഷ്ണ, അലൻസിയർ, സുധീർ കരമന, ജഗദീഷ്, സലിം കുമാർ, ശങ്കർ രാമകൃഷ്ണൻ, സുദേവ് നായർ, ശ്യാമപ്രസാദ്, മാത്യു തോമസ്, നന്ദു, മാമുക്കോയ, മുകുന്ദൻ, പ്രേംകുമാർ, റിസബാവ, ബാലാജി, വി.കെ. ബൈജു, മേഘനാഥൻ, അബു സലിം, സാബ് ജോൺ, ഗായത്രി അരുൺ, ഡോ. പ്രമീളാദേവി, സുബ്ബ ലഷ്മി എന്നിങ്ങനെ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും കൃഷ്ണകുമാറിന്‍റെ മകൾ ഇഷാനിയും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരളത്തിന്‍റെ മുഖ്യമന്ത്രിയായാണ് വണ്ണിൽ മമ്മൂട്ടി എത്തുന്നത്. ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചനയും ഗോപി സുന്ദർ സംഗീത സംവിധാനവും നിർവഹിക്കുന്നു. വൈദി സോമസുന്ദരം ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് നിഷാദ് യൂസഫാണ്. ഇച്ചായിസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ശ്രീലഷ്മി ആർ. ആണ് വൺ നിർമിക്കുന്നത്.

ABOUT THE AUTHOR

...view details