പുതിയ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയില്‍. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന 'ഏജന്‍റി'ലാണ് മമ്മൂട്ടി വേഷമിടുന്നത്.
ഒരു പട്ടാള ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി സ്‌പൈ ഏജന്‍റായി അഖില്‍ അക്കിനേനി എത്തുമ്പോള്‍ ഒരു പട്ടാള ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. താരം ഹംഗറിയിലെത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഹംഗറിയില്‍ അഞ്ച് ദിവസത്തെ ചിത്രീകരണമാണ് മമ്മൂട്ടിക്കുള്ളത്. ഇന്‍ട്രൊ സീനും ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളും ഇവിടെ പൂര്‍ത്തീകരിക്കും. കശ്‌മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും മറ്റ് ലൊക്കേഷനുകള്‍.
സ്‌പൈ ഏജന്‍റായി അഖില്‍ അക്കിനേനി ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബിഗ് ബജറ്റ് ചിത്രത്തില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് താരം വാങ്ങുന്നതെന്ന് സൂചനയുണ്ട്. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന സിനിമയാണിത്.
Also Read:'സ്‌പൈഡര്‍മാന്‍, ബാറ്റ്‌മാന്‍, സൂപ്പര്‍മാന്‍ എന്നിവരെ കേട്ടിട്ടുണ്ടോ...?' മിന്നലേറ്റ 'മിന്നല്‍ മുരളി' വൈറല്‍
സാക്ഷി വിദ്യയാണ് നായികയായെത്തുന്നത്. എകെ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും സുരേന്ദര്‍ സിനിമയും ചേര്‍ന്നാണ് നിര്‍മാണം. രാകുല്‍ ഹെരിയന്‍ ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം.
2019ല്‍ വൈ എസ് ആറിന്‍റെ ജീവിത കഥ പറഞ്ഞ 'യാത്ര' യാണ് മമ്മൂട്ടിയുടെ ഒടുവിലത്തെ തെലുങ്ക് ചിത്രം. 'യാത്ര' ക്ക് മുമ്പും മമ്മൂട്ടി തെലുങ്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്വാതി കിരണം (1992), സൂര്യ പുത്രുലു (1997) എന്നിവയാണ് മറ്റുള്ളവ.
ഒരു പട്ടാള ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി സന്തോഷ് വിശ്വനാഥിന്‍റെ 'വണ്‍' ആയിരുന്നു മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയില്‍ കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന രാഷ്‌ട്രീയക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അമല്‍ നീരദിന്‍റെ ഭീഷ്‌മപര്‍വ്വം, രത്തീനയുടെ പുഴു എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് ചിത്രങ്ങള്‍.