ഹൃദ്രോഗത്തിന്‍റെ അവശതകളിലാണ് ചലച്ചിത്ര നടി മോളി കണ്ണമാലി. ആറ് മാസത്തോളമായി വീട്ടിൽ തന്നെയാണ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം അവർ അവശയായിരിക്കുന്നു. ഏതാനും മാസം മുമ്പ് കായംകുളത്ത് സ്റ്റേജ് ഷോക്കുള്ള റിഹേഴ്‌സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. വാൽവിന് തകരാറുണ്ട്. മൂന്ന് ബ്ലോക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. കട്ടിലിൽ തന്നെയാണ് എപ്പോഴും. ശ്വാസംമുട്ടലുമുണ്ട്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ വേണം. നിരവധി സിനിമകളിൽ അഭിനയിച്ച മോളിയുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴും മോശമാണ്. ചികിത്സയുടെ സാമ്പത്തിക ഭാരം ഏറ്റെടുക്കാനുള്ള ശേഷി കുടുംബത്തിനുമില്ല. മത്സ്യത്തൊഴിലാളി കുടുംബമാണ് ഇവരുടേത്. നടന്‍ ബിനീഷ് ബാസ്റ്റിന്‍ മോളിക്കുവേണ്ടി സഹായം അഭ്യര്‍ഥിച്ച് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി - Molly Kannamaly
മമ്മൂട്ടിയുടെ പി.എ വീട്ടില്‍വന്ന് സംസാരിച്ച് തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു
നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി
ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയാണെന്നും മോളി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. അവശതയിലാണെന്ന വാര്‍ത്ത അറിഞ്ഞ് നടന്‍ മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതേ വീഡിയോയില്‍ മോളി പറഞ്ഞു. മമ്മൂട്ടിയുടെ പി.എ വീട്ടില്‍വന്ന് സംസാരിച്ച് തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. സ്‌നേഹമുള്ളവര്‍ കഴിയുംവിധം സഹായിക്കണമെന്നും മോളി കണ്ണമാലി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും മോളി അഭിനയിച്ചിട്ടുണ്ട്.