കേരളം

kerala

ETV Bharat / sitara

മഹാനടന്‍റെ കാല്‍തൊട്ടുവണങ്ങി, ആദ്യമായി സിനിമയില്‍ മുഖം കാണിച്ച ചിത്രവുമായി മമ്മൂട്ടി - മമ്മൂട്ടി സത്യൻ സിനിമ വാർത്ത

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ നിന്നുള്ള അപൂർവ ചിത്രമാണ് മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സത്യൻ മാഷിനൊപ്പം അഭിനയിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നുവെന്നും മമ്മൂട്ടി ഓർക്കുന്നു...

anubhavangal paalichakal screenshot pic news  anubhavangal paalichakal sathyan news  anubhavangal paalichakal mammootty news  mammootty old photo viral news  mammootty sathyan together news  mammootty first movie look news  വെള്ളിത്തിരയിൽ ആദ്യം മമ്മൂട്ടി വാർത്ത  മമ്മൂട്ടി ഓർമചിത്രം വാർത്ത  മമ്മൂട്ടി സത്യൻ സിനിമ വാർത്ത  മമ്മൂട്ടി അനുഭവങ്ങൾ പാളിച്ചകൾ വാർത്ത
അനുഭവങ്ങൾ പാളിച്ചകൾ

By

Published : Jun 30, 2021, 3:55 PM IST

സിനിമ സ്വപ്‌നം കാണുന്നവന് പ്രചോദനമാണ് മലയാളത്തിന്‍റെ അഭിമാനനക്ഷത്രം മമ്മൂട്ടി. 1973ൽ ഇറങ്ങിയ കാലചക്രമാണ് മലയാളം മെഗാസ്റ്റാറിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ ആദ്യ സിനിമയെങ്കിലും രണ്ട് വർഷങ്ങൾക്ക് മുമ്പുള്ള അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെയായിരുന്നു ശരിക്കും മമ്മൂട്ടിയുടെ അരങ്ങേറ്റം.

ഇന്നും ചിത്രത്തിന്‍റെ അഭിനയനിരയിൽ മമ്മൂട്ടിയുടെ പേര് ചേർക്കപ്പെട്ടിട്ടില്ല. കെ.എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ സത്യനും പ്രേം നസീറും ഷീലയും തുടങ്ങി അക്കാലത്തെ പ്രഗൽഭ താരനിര തന്നെ അണിനിരന്നു.

ഇപ്പോഴിതാ, അനുഭവങ്ങൾ പാളിച്ചകൾ ചിത്രത്തിലൂടെ താൻ ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ച പഴയകാലചിത്രമാണ് മെഗാസ്റ്റാർ പങ്കുവച്ചിരിക്കുന്നത്. ഇന്നത്തെ മമ്മൂട്ടിയുടെ രൂപവുമായി സാദ്യശ്യമില്ലാതിരുന്നിട്ടും ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞ് അതു സ്ക്രീൻ ഗ്രാബ് ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി ഓർമചിത്രം പങ്കുവച്ചത്.

ഒപ്പം, മഹാനടനായ സത്യൻ മാഷിനൊപ്പം അഭിനയിക്കാനും അദ്ദേഹത്തിന്‍റെ കാലുതൊട്ട് വണങ്ങാനും തനിക്ക് ലഭിച്ച ഭാഗ്യത്തെയും മമ്മൂട്ടി അനുസ്‌മരിച്ചു.

അനുഭവങ്ങൾ പാളിച്ചകൾ ഓർമക്കുറിപ്പുമായി മമ്മൂട്ടി

'ഇത് ചെയ്‌ത വ്യക്തിക്ക് എന്‍റെ അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു. ഞാൻ വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്‍റെ സ്ക്രീൻ ഷോട്ടാണിത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും ഇതു കളറാക്കിയെടുത്ത ആ വ്യക്തിയ്ക്ക് വലിയൊരു നന്ദി.

ഇത് മറ്റൊരു കാലഘട്ടത്തിൽ നിന്നുള്ള ഉജ്ജ്വലമായ ഓർമകൾ എന്നിലേക്ക് തിരികെ കൊണ്ടുവരുന്നു. സത്യൻ മാസ്റ്റർക്കൊപ്പം അഭിനയിക്കാനുള്ള അപൂർവ്വ ഭാഗ്യം സിദ്ധിച്ചു. ഷോട്ടിന്‍റെ ഇടവേളയിൽ അദ്ദേഹം മയങ്ങുമ്പോൾ ഒരിക്കൽ ഞാൻ അദ്ദേഹത്തിന്‍റെ കാൽ തൊട്ടതും ഓർക്കുന്നു,' ചിത്രത്തിനൊപ്പം മമ്മൂട്ടി ഓർമയായി കുറിച്ചു.

Also Read: "വിദ്യാമൃതം".. അവർ പഠിക്കട്ടെ, കുഞ്ഞുങ്ങൾക്ക് വേണ്ടി മമ്മൂട്ടി..

സിനിമ സ്വപ്‌നം കണ്ടവൻ, ഒരു ചെറുക്കനെ പറ്റി, ഒരുപാട് കാലങ്ങൾക്ക് മുമ്പ് എന്നർഥം വരുന്ന ഹാഷ്‌ടാഗുകളും മമ്മൂട്ടി ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഇതെന്തൊരു നിധിയാണ് എന്ന് നടൻ പൃഥ്വിരാജ് ചിത്രത്തെ വിശേഷിപ്പിച്ചു. ടൊവിനോ തോമസ്, അനു സിതാര, ഐശ്വര്യ ലക്ഷ്മി, രജിഷ വിജയൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയ യുവതാരങ്ങളും മനോജ് കെ. ജയനും പഴയകാല ചിത്രത്തിന് പ്രതികരണമറിയിച്ചു.

ABOUT THE AUTHOR

...view details