മമ്മൂട്ടിയുടെ സപ്‌തതിയുടെ ആഘോഷത്തിന്‍റെയും ആവേശത്തിലുമാണ് ലോകമെമ്പാടുമുള്ള മലയാളികൾ. സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കി ഇന്നും നിത്യ യൗവ്വനം സൂക്ഷിക്കുന്ന അപൂർവ നടനാണ് മമ്മൂട്ടി.
മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിക്കാനുള്ള മത്സരത്തിലാണ് ആരാധകരും സഹപ്രവർത്തകരുമെല്ലാം. സിനിമയെ അത്രമേൽ സ്‌നേഹിക്കുന്ന, സിനിമയ്‌ക്ക് അത്രമേൽ പ്രിയങ്കരനായ മെഗാസ്റ്റാറിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട്, മമ്മൂക്കയ്ക്ക് സപ്‌തതി ആശംസ നേരുകയാണ് മലയാള സിനിമാലോകവും തെന്നിന്ത്യയിലെ പ്രശസ്‌ത താരങ്ങളും.
More Read: സിനിമയെ മഹിമയുടെ ഉയരങ്ങളിലെത്തിച്ച കലാപ്രതിഭക്ക് ആശംസയേകി മുഖ്യമന്ത്രി
ദക്ഷിണേന്ത്യൻ താരം പ്രകാശ് രാജ്, ഗാനഗന്ധർവൻ കെ.ജെ യേശുഗാസ്, ഗായിക കെ.എസ് ചിത്ര, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ, രമേഷ് പിഷാരടി, മംമ്‌ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ, ശിവദ, രഞ്ജിത് ശങ്കർ, നിവിൻ പോളി, പ്രിയദർശൻ, ഖുശ്‌ബു സുന്ദർ, ശരത് കുമാർ, അജു വർഗീസ്, മാല പാർവതി, അജയ് വാസുദേവ്, ടൊവിനോ തോമസ്, കൃഷ്‌ണ ശങ്കർ, വെങ്കിടേഷ്, ദിലീപ്, ബേസിൽ ജോസഫ്, ഗിന്നസ് പക്രു, ആന്‍റണി പെരുമ്പാവൂർ, നാദിർഷ, മിയ, ഷമ്മി തിലകൻ, മണികണ്‌ഠൻ ആചാരി, ബാദുഷ, ലാൽ, ലാൽ ജോസ്, എം.എ നിഷാദ്, ബാലചന്ദ്ര മേനോൻ, മേജർ രവി, ആശ ശരത്, ഹരീഷ് കണാരൻ, അസ്‌കർ അലി തുടങ്ങി നിരവധി പ്രമുഖർ മെഗാസ്റ്റാറിന് ജന്മദിനാശംസകൾ കുറിച്ചു.