രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി പ്രാര്‍ഥിച്ച് നടന്‍ മമ്മൂട്ടിയുടെ സോഷ്യല്‍മീഡിയ കുറിപ്പ്. 'ഗെറ്റ് വെല്‍ സൂണ്‍ സൂര്യ... സ്നേഹത്തോടെ ദേവ...' എന്നാണ് മമ്മൂട്ടി രജനികാന്തിന്‍റെ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ദളപതി സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് ദളപതിയിലെ സൂര്യ-ദേവ സുഹൃത്ത് ബന്ധം.
കഴിഞ്ഞ ദിവസം രാവിലെയാണ് രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് രജനികാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില സൂഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ശനിയാഴ്ച പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.