സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന കൂട്ടുകെട്ടുകളില്‍ ഒന്നാണ് മമ്മൂട്ടി-പാര്‍വതി ജോഡിയുടേത്. ഇപ്പോള്‍ ഇതാ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പുഴു എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. ഉയരെ എന്ന ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും രേവതി ഉള്‍പ്പെടെയുള്ള സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചും പരിചയമുള്ള റത്തീനയാണ് പുഴു സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കും പാര്‍വതിക്കും പുറമെ വലിയ താരനിര തന്നെ തന്നെ പുഴുവിന്‍റെ ഭാഗമാകും.
ആദ്യമായി മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നു; 'പുഴു' ടൈറ്റില്‍ പോസ്റ്റര്‍ എത്തി - new movie puzhu title poster out now
പുഴു എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. റത്തീന സംവിധാനം ചെയ്യുന്ന സിനിമ ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്
ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്‌തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ് പുഴുവിന്‍റെയും കലാസംവിധാനം. ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. എസ്.ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ജേക്‌സ് ബിജോയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്, വണ്‍ എന്നിവ റിലീസിന് തയ്യാറായികൊണ്ടിരിക്കുകയാണ്. സെക്കന്‍ഡ് ഷോ വേണമെന്ന ഫിലിം ചേംബറിന്‍റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചാല്‍ ഈ മമ്മൂട്ടി ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തും.