കേരളം

kerala

ETV Bharat / sitara

'എന്നോടുള്ള ഇഷ്‌ടം കൊണ്ട് പേരിനൊപ്പം മമ്മൂട്ടിയെന്ന് ചേര്‍ത്ത സുബ്രന്‍' ; ആദരാഞ്‌ജലികളര്‍പ്പിച്ച് മമ്മൂട്ടി - mammootty condolence subran death news

തന്നോട് അതിയായ ആരാധനയുണ്ടായിരുന്ന സുബ്രന്‍റെ വിയോഗവാർത്ത മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്

മമ്മുട്ടി സുബ്രൻ അന്തരിച്ചു വാർത്ത  മമ്മുട്ടി സുബ്രൻ ആരാധകൻ പുതിയ വാർത്ത  ആരാധകന് ആദരാഞ്‌ജലി മമ്മൂട്ടി വാർത്ത  തൃശൂർ പൂങ്കുന്നം സുബ്രൻ മമ്മൂട്ടി വാർത്ത  favourite fan subran demise news latest  mammootty fan subran death news  mammootty condolence subran death news  subran mammootty news
തൃശൂർ പൂങ്കുന്നം സ്വദേശി സുബ്രൻ

By

Published : Sep 12, 2021, 4:20 PM IST

മമ്മൂട്ടി ആരാധകനെന്ന നിലയില്‍ പ്രശസ്തിയാര്‍ജിച്ച സുബ്രൻ അന്തരിച്ചു. തന്നോട് അതിയായ ആരാധനയുണ്ടായിരുന്ന സുബ്രന്‍റെ വിയോഗവാർത്ത മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'തൃശൂർ പൂങ്കുന്നം സ്വദേശി സുബ്രൻ. വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്‌ടം കൊണ്ട് സ്വന്തം പേര്‌ 'മമ്മൂട്ടി സുബ്രൻ' എന്നാക്കിയ സുബ്രന്‍റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ,' എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

സുബ്രനെ ചേർത്തുപിടിച്ചുള്ള ഒരു പഴയചിത്രവും മെഗാതാരം ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ഞായറാഴ്‌ച രാത്രി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ സുബ്രന്‍റെ ജീവൻ രക്ഷിക്കാനായില്ല.

മമ്മൂട്ടിയോടുള്ള അടുപ്പം ഒരിക്കൽ പോലും വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കാത്ത ആരാധകനായാണ് സുബ്രന്‍ അറിയപ്പെടുന്നത്.

More Read: സായ് ധരം തേജിനെതിരെ അമിത വേഗതയ്‌ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും കേസ്

മമ്മൂക്കയെ വച്ച് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ ഏതാണ്ട് 16ലക്ഷത്തിലേറെ രൂപയ്ക്ക് ജീവിതത്തിലുടനീളം ലോട്ടറി ടിക്കറ്റ് എടുത്ത സുബ്രൻ, ആശയവിനിമയ സംവിധാനങ്ങള്‍ ജനകീയമാകുന്നതിന് വളരെക്കാലം മുൻപ് മമ്മൂട്ടിയെ മദ്രാസിലെ വീട്ടിൽ ചെന്ന് കണ്ടിട്ടുണ്ട്. പല ഷൂട്ടിങ് ലൊക്കേഷനിലും മമ്മൂട്ടിയെ കാണാൻ ചെല്ലും. മദ്യപാനശീലം ഉപേക്ഷിക്കണമെന്ന് മമ്മൂട്ടി സുബ്രനെ വഴക്ക് പറയാറുമുണ്ടായിരുന്നു.

വീടില്ലാതെ, ശങ്കരംകുളങ്ങര അമ്പലത്തിലെ ആൽത്തറ മൂട്ടിൽ ദൈവങ്ങളുടെ കൂടെ മമ്മൂക്കയുടെ ഫോട്ടോയും വച്ച് ആരാധന നടത്തി അവിടെയായിരുന്നു സുബ്രന്‍ കഴിഞ്ഞിരുന്നത്. ആരാധകന്‍റെ വിയോഗത്തിൽ ആദരാഞ്‌ജലി അർപ്പിച്ച മമ്മൂട്ടിയുടെ എളിമയെ അഭിനന്ദിച്ച് മറ്റ് ആരാധകരും രംഗത്തെത്തി.

ABOUT THE AUTHOR

...view details