കേരളം

kerala

ETV Bharat / sitara

വണ്‍ ഒടിടി റിലീസിനൊരുങ്ങുന്നു? - mammootty one movie netflix streaming

നെറ്റ്‌ഫ്‌ളിക്‌സില്‍ ഏപ്രില്‍ അവസാനത്തോടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോബി-സഞ്ജയ് ടീം തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥനാണ് വണ്‍ സംവിധാനം ചെയ്‌തത്

mammootty one movie netflix streaming news  വണ്‍ ഒടിടി റിലീസിനൊരുങ്ങുന്നു  വണ്‍ ഒടിടി റിലീസ്  മമ്മൂട്ടി വണ്‍ സിനിമ  വണ്‍ സിനിമ  മമ്മൂട്ടി സിനിമകള്‍  mammootty one movie  mammootty one movie news  mammootty one movie netflix streaming  one movie netflix streaming related news
വണ്‍ ഒടിടി റിലീസിനൊരുങ്ങുന്നു?

By

Published : Apr 23, 2021, 1:04 PM IST

മമ്മൂട്ടി മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രനായി വേഷമിട്ട വണ്‍ സിനിമ ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നാലാഴ്ചയായി സമ്മശ്ര പ്രതികരണങ്ങളോടെ സിനിമയുടെ പ്രദര്‍ശനം നടന്ന് വരികയാണ്. ഇപ്പോള്‍ ചിത്രം തിയേറ്റര്‍ റിലീസിന് പുറമെ ഒടിടി റിലീസ് നടത്താനും അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. നെറ്റ്‌ഫ്‌ളിക്‌സില്‍ ഏപ്രില്‍ അവസാനത്തോടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചേക്കും. ബോബി-സഞ്ജയ് ടീം തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥനാണ് വണ്‍ സംവിധാനം ചെയ്‌തത്. നിമിഷ സജയന്‍, മാത്യു തോമസ്, മുരളി ഗോപി എന്നിവരാണ് മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ആര്‍.വൈദി സോമസുന്ദരമായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഇഷാനി കൃഷ്ണകുമാര്‍, രഞ്ജി പണിക്കര്‍, ബാലചന്ദ്രമേനോന്‍, ജോജു ജോര്‍ജ്, സലിംകുമാര്‍, മുരളി ഗോപി, മാമുക്കോയ, സുരേഷ് കൃഷ്ണ, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അതേസമയം കൊവിഡ് സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. മഞ്ജുവാര്യര്‍ സിനിമ ചതുര്‍മുഖം, രജിഷ വിജയന്‍ സിനിമ ഖൊ ഖൊ എന്നിവ ഇതിനോടകം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു.

ABOUT THE AUTHOR

...view details