എഴുപതാം വയസിന്‍റെ ചെറുപ്പത്തിൽ സൗന്ദര്യം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തി മമ്മൂട്ടി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമകൾ പോലെ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.
കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മഞ്ഞ ഷർട്ട് ധരിച്ച് നീളൻ മുടി പിന്നിലേക്ക് ഒതുക്കി പോണി ടെയിൽ കെട്ടിയ ചിത്രമാണ് മമ്മൂട്ടി തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'ടൈനി പോണി' എന്ന ക്യാപ്ഷനും പങ്കുവച്ചിട്ടുണ്ട് ചിത്രത്തിനൊപ്പം.
ചിത്രത്തിനടിയിൽ ആരാധകരുടെ കമന്‍റുകൾ കൊണ്ട് നിറയുകയാണ്. ഭീഷ്മപർവ്വത്തിന്‍റെ ലുക്ക് ആണോ ബിലാലിക്കയാണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ബിഗ് ബി സിനിമയിലെ 'അള്ളാ ബിലാലിക്ക' എന്ന ഡയലോഗാണ് ഒരു ആരാധകൻ ഫോട്ടോയ്ക്ക് താഴെ കമന്‍റ് ചെയ്തത്.
Also Read: വീണ്ടും അച്ഛന്‍റെ വേഷത്തിൽ ചന്തു; മാലിക്കിൽ മൂസാക്കയായി
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് മമ്മൂട്ടി താടിയും മുടിയും നീട്ടിവളർത്താൻ തുടങ്ങിയത്. പിന്നീട് വമ്പൻ മേക്കോവറിൽ അമൽ നീരദിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഭീഷ്മപർവ്വത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ മമ്മൂട്ടിയുടെ വേഷം. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ താടിയും മുടിയും നീട്ടി വളർത്തിയത് ഭീഷ്മപർവ്വത്തിന് വേണ്ടിയാണെന്ന് ആരാധകർ പറഞ്ഞിരുന്നു. പക്ഷേ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പിന്നീട് പുറത്തുവിട്ടിട്ടില്ല.