കേരളം

kerala

ETV Bharat / sitara

'കടക്കല്‍ ചന്ദ്രനെ' കാണണമെങ്കില്‍  തിയേറ്ററുകളില്‍ തന്നെ പോകണം - Mammootty movie

ബോബി-സഞ്ജയ് ടീം തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് സന്തോഷ് വിശ്വനാഥാണ്

Mammootty movie 'one' latest news  ബോബി-സഞ്ജയ് ടീം  നടന്‍ മമ്മൂട്ടി  വണ്‍ ഓണ്‍ലൈനില്‍ റിലീസ്  കടക്കല്‍ ചന്ദ്രന്‍  ഇച്ചായിസ് പ്രൊഡക്ഷന്‍സ്  Mammootty movie  'one' latest news
'കടക്കല്‍ ചന്ദ്രനെ' കാണണമെങ്കില്‍ തിയ്യേറ്ററുകളില്‍ തന്നെ പോകണം

By

Published : May 26, 2020, 3:45 PM IST

നടന്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം വണ്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി. കടക്കല്‍ ചന്ദ്രനെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ടീം തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് സന്തോഷ് വിശ്വനാഥാണ്. ചിറകൊടിഞ്ഞ കിനാവുകളായിരുന്നു അവസാനമായി തിയേറ്ററുകളിലെത്തിയ സന്തോഷ് വിശ്വനാഥ് ചിത്രം.

ഇച്ചായിസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സലീം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. നിലവില്‍ ജയസൂര്യ ചിത്രം സൂഫിയും സുജാതയും മാത്രമാണ് ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം. നവാഗതരുടെ സിനിമയായ നാലാം നദി ആമസോണ്‍ പ്രൈം വഴി പുറത്തിറക്കിയിരുന്നു.

ABOUT THE AUTHOR

...view details