കേരളം

kerala

ETV Bharat / sitara

Bheeshma Parvam character poster : 'ഭീഷ്‌മ പര്‍വ്വ'ത്തിലെ സൈമണിനെ പരിചയപ്പെടുത്തി മമ്മൂട്ടി - Bheeshma Parvam cast and crew

Bheeshma Parvam character poster : 'ഭീഷ്‌മ പര്‍വ്വത്തി'ലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്‌. ജിനു ജോസഫിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

Bheeshma Parvam character poster  Mammootty movie Bheeshma Parvam  Mammootty Amal Neerad compo  Bheeshma Parvam cast and crew  'ഭീഷ്‌മ പര്‍വ്വത്തി'ലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്‌
Bheeshma Parvam character poster : 'ഭീഷ്‌മ പര്‍വ്വ'ത്തിലെ സൈമണിനെ പരിചയപ്പെടുത്തി മമ്മൂട്ടി

By

Published : Dec 23, 2021, 1:54 PM IST

Bheeshma Parvam character poster : അമല്‍ നീരദ്‌ - മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഭീഷ്‌മ പര്‍വ്വ'ത്തിലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. മമ്മൂട്ടിയാണ് പുതിയ പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 'ഭീഷ്‌മ പര്‍വ്വ'ത്തിലെ ജിനു ജോസഫിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. സൈമണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജിനു ജോസഫ്‌ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചിത്രത്തിലെ ഓരോ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ പോസ്‌റ്ററുമായി മമ്മൂട്ടി തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെത്തിയത്.

നേരത്തെ നെടുമുടി വേണു, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ്‌ ഭാസി, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരുടെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇരവിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്നത്. അജാസ്‌ എന്ന കഥാപാത്രത്തെ സൗബിന്‍ ഷാഹിറും, പീറ്റര്‍ ആയി ഷൈന്‍ ടോം ചാക്കോയും, ജെയ്‌സ്‌ എന്ന കഥാപാത്രത്തെ ദിലീഷ് പോത്തനും, പോള്‍ ആയി ഫര്‍ഹാന്‍ ഫാസിലും, അമി എന്ന കഥാപാത്രത്തെ ശ്രീനാഥ്‌ ഭാസിയും അവതരിപ്പിക്കും.

Mammootty Amal Neerad compo: ഗ്യാങ്‌സ്‌റ്റര്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഭീഷ്‌മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ്‌ ബി പുറത്തിറങ്ങി 14 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിലൂടെ മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു ചിത്ര പ്രഖ്യാപനം.

മമ്മൂട്ടി-അമല്‍ നീരദ്‌ കൂട്ടുകെട്ടിലൊരുങ്ങിയ 'ബിഗ്‌ ബി' യുടെ രണ്ടാം ഭാഗമായ 'ബിലാല്‍' എന്ന ചിത്രമാണ് ചെയ്യാനിരുന്നതെങ്കിലും കൊവിഡ്‌ സാഹചര്യത്തില്‍ 'ഭീഷ്‌മ പര്‍വ്വം' പ്രഖ്യാപിക്കുകയായിരുന്നു.

Bheeshma Parvam cast and crew : സൗബിന്‍ ഷാഹിര്‍, ഷൈം ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, തബു, ശ്രീനാഥ്‌ ഭാസി, അബു സലിം, ജിനു ജോസഫ്‌, ദിലീഷ്‌ പോത്തന്‍, ഷെബിന്‍ ബെന്‍സണ്‍, പദ്‌മരാജ്‌ രതീഷ്‌, ഹരീഷ്‌ പേരടി, ലെന, നദിയ മൊയ്‌തു, ശ്രിന്ധ, മാല പാര്‍വ്വതി, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്‌ തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Also Read : Major Ravi's health condition : മേജര്‍ രവിക്ക്‌ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ; ഫേസ്‌ബുക്കില്‍ വിവരം പങ്കുവെച്ച് മേജർ

ABOUT THE AUTHOR

...view details