സക്കറിയയുടെ പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി - Zachariah new movie
സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലവ് സ്റ്റോറി എന്നിവയാണ് നേരത്തെ സക്കറിയ സംവിധാനം ചെയ്‌ത ചിത്രങ്ങള്‍
സ്വാഭാവികമായ അഭിനയമുഹൂർത്തങ്ങൾ മതസൗഹാർദ്ദം എന്നിവക്കൊക്കെ അപ്പുറത്ത് ശക്തമായൊരു പൊളിച്ചെഴുത്തിന്‍റെ രാഷ്ട്രീയം പറഞ്ഞ സിനിമയായിരുന്നു സക്കറിയ സംവിധാനം ചെയ്‌ത സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തിന്‍റെ ഭംഗിയും സ്നേഹവും ഒട്ടുംചോരാതെ ഒപ്പിയെടുത്ത സിനിമ മലയാളം ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന പുരസ്‌കാരം അടക്കം നേടിയ സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്‌ത ഹലാല്‍ ലവ് സ്റ്റോറി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനിരിക്കുകയാണ്. ഈ അവസരത്തില്‍ തന്‍റെ മൂന്നാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് സക്കറിയ. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് പ്രതിസന്ധി ഇല്ലാതാകുന്നതനുസരിച്ചാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മുഹ്‌സിന്‍ പരാരിയും, സക്കറിയയും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.പപ്പായ ഫിലിംസിന്‍റെ ബാനറില്‍ സംവിധായകന്‍ ആഷിഖ് അബു, ജേഷ്‌ണ ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.