സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും... അവർക്ക് കൈത്താങ്ങാവുകയാണ് മെഗാസ്റ്റാറിന്‍റെ 'വിദ്യാമൃതം'. വീടുകളിൽ ഉപയോഗിക്കാതെ വെറുതെ കിടക്കുന്ന ഉപയോഗയുക്തമായ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പ്, ടാബ്‌ലെറ്റ് എന്നിവയും നിര്‍ധന വിദ്യാര്‍ഥികൾക്ക് നൽകുന്ന സ്മാര്‍ട് ഫോണ്‍ ചലഞ്ചാണ് മമ്മൂട്ടി മുന്നോട്ട് വക്കുന്നത്.
'സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് മൂലം ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്ന നിരവധി കുട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്. വീട്ടില്‍ ഉപയോഗിക്കാതെ ഇരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്ക് കൈമാറിയാല്‍ അത് വലിയ ആശ്വാസം ആകും. ലോകത്ത് എവിടെ നിന്നും അത് തങ്ങളെ ഏല്‍പ്പിച്ചാല്‍ അര്‍ഹതപ്പെട്ട കൈകളില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു,' എന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.