കേരളം

kerala

ETV Bharat / sitara

'ഗാനഗന്ധര്‍വ്വ'ന്‍റെ ഷൂട്ടിങ് തടസപ്പെടുത്തിയ മമ്മൂട്ടിയുടെ കുഞ്ഞ് ആരാധിക - ramesh pisharady

മമ്മൂട്ടിയുടെ ഒരു കുട്ടി ആരാധികയാണ് ഷൂട്ടിങ്ങിന് തടസമായെത്തിയത്. താരത്തെ കൈകാട്ടി വിളിക്കുന്ന കുഞ്ഞിന്‍റെ മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഗാനഗന്ധര്‍വ്വന്‍റെ ഷൂട്ടിങ് തടസപ്പെടുത്തിയ മമ്മൂട്ടി ആരാധികയുടെ വീഡിയോ പങ്കുവെച്ച് പിഷാരടി

By

Published : Jun 13, 2019, 8:44 PM IST

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പാട്ടുകാരന്‍റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഷൂട്ടിങ് സെറ്റില്‍ തടസ്സമുണ്ടാക്കിയ ഒരാളെ പരിചയപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകന്‍ രമേഷ് പിഷാരടി. മമ്മൂട്ടിയുടെ ഒരു കുട്ടി ആരാധികയാണ് ഷൂട്ടിങ്ങിന് തടസ്സമായെത്തിയത്. കുഞ്ഞിന്‍റെ മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'ഗാനഗന്ധര്‍വ്വന്‍ ഷൂട്ടിങ് തടസ്സപ്പെടുത്തിയ ആള്‍ ഇയാളാണ്' എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചത്. മമ്മൂട്ടിയെ കൈകാട്ടി തന്‍റെ അടുത്തേക്ക് വിളിക്കുന്ന കുഞ്ഞിന്‍റെ ദൃശ്യങ്ങളാണ് പിഷാരടി പങ്കുവച്ച വീഡിയോയില്‍ ഉള്ളത്.

സ്‌റ്റേജില്‍ പാട്ടുപാടുന്ന രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിനിടെ 'മമ്മൂക്ക... മമ്മൂക്ക' എന്ന് ഉറക്കെ വിളിക്കുകയാണ് മെഗാസ്റ്റാറിന്‍റെ കുഞ്ഞ് ആരാധിക. ടേക്ക് പോകാന്‍ രമേഷ് പിഷാരടി നിര്‍ദേശം നല്‍കിയിട്ടും കുഞ്ഞ് ആരാധിക മമ്മൂട്ടിയെ വിളിക്കുന്നത് തുടര്‍ന്നു. നിര്‍ത്തതെയുള്ള മമ്മൂക്ക എന്നുള്ള വിളികേട്ട് മമ്മൂട്ടി കുഞ്ഞിനെ നോക്കി ചിരിച്ചുകൊണ്ട് ഫ്ളൈയിംങ് കിസ്സ് നല്‍കി. ഇതോടെ മമ്മൂട്ടി ഇങ്ങോട്ട് വരണം എന്നായി കുട്ടിയുടെ ആവശ്യം. കുഞ്ഞ് ആരാധികയ്ക്ക് മമ്മൂട്ടിയോടുള്ള സ്‌നേഹം ലൊക്കേഷനിലും ചിരിപടര്‍ത്തി.

ABOUT THE AUTHOR

...view details