Mammootty's Kazhcha 3 : നിര്‍ധനരായ നേത്ര രോഗികള്‍ക്ക് മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ കൈത്താങ്ങ്. മമ്മൂട്ടിയുടെ നേത്ര ചികിത്സ പദ്ധതി 'കാഴ്‌ച' യുടെ മൂന്നാം പതിപ്പ് നാളെ ആരംഭിക്കുന്നു. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷനും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയും ചേര്‍ന്നാണ് 'കാഴ്‌ച 3' സംഘടിപ്പിക്കുന്നത്. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിന്‍റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ് 'കാഴ്‌ച 3' നടത്തുന്നത്.
ഇത്തവണ ആദിവാസി മേഖലയില്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2005ല്‍ 'കാഴ്‌ച' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി ജീവകാരുണ്യ പ്രവര്‍ത്തനമായ 'കാഴ്‌ച' പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ രണ്ടാം പതിപ്പ് 2010ലും നടന്നു. പദ്ധതിയുടെ ആദ്യ രണ്ട് പതിപ്പിലൂടെ നിരവധി പേര്‍ക്ക് കാഴ്‌ച ലഭിച്ചിരുന്നു.
Robert Kuriakose about Mammootty's eye project : 'കാഴ്‌ച' മൂന്നാം പതിപ്പിനെ കുറിച്ച് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് റോബര്‍ട്ട് കുര്യാക്കോസ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ വിശദീകരിച്ചു. സിനിമ മെഗാഹിറ്റും നായകൻ മെഗാസ്‌റ്റാറും ആണെങ്കിൽ സിനിമയ്‌ക്ക് അഞ്ച് ഭാഗങ്ങൾ വരെ വരുമെന്നും എന്നാലൊരു ജീവകാരുണ്യ പദ്ധതിക്ക് രണ്ട് ഭാഗങ്ങള്‍ ഉണ്ടാകുന്നത് ഗംഭീര വിജയമാണെന്നും റോബര്‍ട്ട് കുര്യാക്കോസ് പറയുന്നു.
'സൂപ്പർ ഹിറ്റ് സിനിമകൾക്ക് രണ്ടാം ഭാഗം വരുന്നത് സ്വാഭാവികം. സിനിമ മെഗാഹിറ്റും നായകൻ മെഗാസ്‌റ്റാറും ആണെങ്കിൽ സിനിമയ്‌ക്ക് അഞ്ച് ഭാഗങ്ങൾ വരെ വരും, അത് ലോക സിനിമ വ്യവസായത്തിൽ തന്നെ ചരിത്രവും ആകും, അതാണല്ലോ സി ബി ഐ. എന്നാൽ ഒരു ജീവകാരുണ്യ പദ്ധതിക്ക് രണ്ട് ഭാഗങ്ങൾ ഉണ്ടാവുക അത് രണ്ടും ഗംഭീര വിജയങ്ങൾ ആവുക എന്ന അപൂർവത മമ്മൂക്കയുടെ 'കാഴ്‌ച' എന്ന നേത്ര ചികിത്സ പദ്ധതിയിലൂടെ നാം കണ്ടു. പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട ആ പദ്ധതി ഇതാ വീണ്ടും വരുന്നു.