മലയാളിക്ക് സെപ്‌തംബർ ഏഴ് ഒരു നിസ്സാര ദിവസമല്ല. ഇന്ത്യൻ സിനിമയുടെ മുഖശ്രീയായ മമ്മൂട്ടിയുടെ 70-ാം പിറന്നാളാണ് നാളെ. മെഗാതാരത്തിന്‍റെ കുടുംബവും ആരാധകരും സുഹൃത്തുക്കളുമെല്ലാം മമ്മൂട്ടിയുടെ സപ്‌തതി ആഘോഷത്തിന്‍റെ ആവേശത്തിലാണ്.
പ്രിയപ്പെട്ട വാപ്പച്ചിക്ക് മകൾ സുറുമി നൽകിയ പിറന്നാൾ സമ്മാനമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. വ്യത്യസ്‌തതയാർന്ന വരകളിലൂടെയും വർണങ്ങളിലൂടെയും മമ്മൂട്ടിയോടുള്ള ഇഷ്‌ടം വെളിപ്പെടുത്തിയിട്ടുള്ള ആരാധകരെപ്പോലെ, സ്വന്തം വാപ്പിച്ചിയെ വരച്ച് പിറന്നാൾ സമ്മാനം ഒരുക്കിയാണ് സുറുമി തന്‍റെ സ്‌നേഹം വെളിപ്പെടുത്തിയിരിക്കുന്നത്.