പ്രായം വെറുമൊരു നമ്പർ മാത്രമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോഴിതാ, ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള തന്‍റെ പുതുപുത്തൽ ഫോട്ടോയാണ് ബിഗ് എം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്കകം ട്രെൻഡായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ ഈ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം. ലൈക്കുകളും കമന്‍റുകളും ഒപ്പം ഷെയർ ചെയ്‌തും സമൂഹമാധ്യമങ്ങൾ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.
വെള്ള ടീ- ഷർട്ട് ധരിച്ച് ചുറുചുറുക്കൻ യുവാവിനെ പോലെയാണ് മമ്മൂട്ടിയെ ഫോട്ടോയിൽ കാണാനാവുന്നത്.
മലയാളത്തിലെ പ്രശസ്‌ത വാരികയുടെ കവർചിത്രത്തിനായുള്ള ഫോട്ടോഷൂട്ടാണിത്. ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന് കുറിച്ചുകൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രത്തിന്‍റെ ഫോട്ടോഗ്രാഫറെയും താരം പരിചയപ്പെടുത്തുന്നുണ്ട്. നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകിയാണ് സ്റ്റൈലിഷ് മമ്മൂട്ടിയെ കാമറയിലാക്കിയത്.