കേരളം

kerala

ETV Bharat / sitara

ഊഷ്മളമായ ഓര്‍മകള്‍ നല്‍കിയ സുഹൃത്ത്, രവി വള്ളത്തോളിനെ അനുസ്മരിച്ച് മമ്മൂട്ടി - സിനിമ മതിലുകള്‍

മമ്മൂട്ടിയോടൊപ്പം അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം മതിലുകളില്‍ ഒരു പ്രധാനവേഷത്തില്‍ രവി വള്ളത്തോളും അഭിനയിച്ചിരുന്നു

Mammootty commemorates Ravi Vallathol  രവി വള്ളത്തോളിനെ അനുസ്മരിച്ച് മമ്മൂട്ടി  നടന്‍ മമ്മൂട്ടി വാര്‍ത്തകള്‍  രവി വള്ളത്തോള്‍ വാര്‍ത്തകള്‍  സിനിമ മതിലുകള്‍  മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റ്
ഊഷ്മളമായ ഓര്‍മകള്‍ നല്‍കിയ സുഹൃത്ത്, രവി വള്ളത്തോളിനെ അനുസ്മരിച്ച് മമ്മൂട്ടി

By

Published : Apr 25, 2020, 6:10 PM IST

അന്തരിച്ച നടന്‍ രവി വള്ളത്തോളിനെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. ഊഷ്മളമായ ഓര്‍മകള്‍ നല്‍കിയ സുഹൃത്തെന്നാണ് മമ്മൂട്ടി രവി വള്ളത്തോളിനെ ഓര്‍മിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ചെയ്തിരുന്ന ആ നല്ല സുഹൃത്തിന്‍റെ വേര്‍പാട് ഒരുപാട് വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു രവി വള്ളത്തോള്‍. മമ്മൂട്ടിയോടൊപ്പം മതിലുകളില്‍ ഒരു പ്രധാനവേഷത്തില്‍ രവി വള്ളത്തോളും അഭിനയിച്ചിരുന്നു.

'രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്‍മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശന് വേണ്ടി ഇന്‍ര്‍വ്യൂ ചെയ്‍തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്‍റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്‍ത ആ നല്ല സുഹൃത്തിന്‍റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു.... ആദരാഞ്ജലികള്‍...' മമ്മൂട്ടി കുറിച്ചു.

ABOUT THE AUTHOR

...view details