കേരളം

kerala

ETV Bharat / sitara

Mammootty with college friends: 'ഇതില്‍ ആരുടെ മകനാണ് മമ്മൂട്ടി?' കോളജ്‌ സുഹൃത്തുക്കള്‍ക്കൊപ്പം താരം - Mammootty college reunion trolls

Mammootty college reunion picture: കോളജ്‌ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. മഹാരാജാസ്‌ കോളജില്‍ വച്ച്‌ നടന്ന റീ യൂണിയന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

Mammootty college reunion picture  Mammootty with college friends  കോളജ്‌ സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂട്ടി  Mammootty college reunion trolls  Mammootty latest movies
Mammootty with college friends: 'ഇതില്‍ ആരുടെ മകനാണ് മമ്മൂട്ടി?' കോളജ്‌ സുഹൃത്തുക്കള്‍ക്കൊപ്പം താരം

By

Published : Jan 8, 2022, 3:21 PM IST

Mammootty college reunion picture: കോളജ്‌ സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂട്ടി. കോളജ്‌ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. മഹാരാജാസ്‌ കോളജില്‍ വച്ച്‌ നടന്ന റീ യൂണിയന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

Mammootty with college friends:മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട്‌ ജിന്‍സാണ് അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്കിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള താരത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഇതിന് പിന്നാലെ ട്രോളുകളും പ്രചരിക്കുകയാണ്.

Mammootty college reunion trolls: പങ്കുവച്ച ചിത്രത്തിന് താഴെ നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഇതില്‍ ആരുടെ മകനാണ് മമ്മൂക്ക', 'അവിശ്വസനീയം', 'കോളജ്‌ സ്‌റ്റുഡന്‍റ്‌ മമ്മൂക്ക', 'സ്‌റ്റാഫ്‌റൂമില്‍ കയറിവന്ന സ്‌റ്റുഡന്‍റിനെ പോലുണ്ട്‌', തുടങ്ങീ രസകരമായ കമന്‍റുകളാണ് കമന്‍റ്‌ ബോക്‌സില്‍ നിറയുന്നത്.

Mammootty latest movies: കെ.മധുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം. പുഴു, ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത്‌ മയക്കം, തെലുങ്ക്‌ ചിത്രം ഏജന്‍റ്‌ എന്നിവയാണ് താത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായ ചിത്രങ്ങള്‍.

Also Read: Yash birthday: പിറന്നാള്‍ ദിനത്തില്‍ സമ്മാനവുമായി കെജിഎഫ്‌ 2 ടീം

ABOUT THE AUTHOR

...view details