ചതുർമുഖം സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിന് എത്തിയ മഞ്ജു വാര്യരുടെ ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വെള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടും അണിഞ്ഞ മഞ്ജു വാര്യരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരത്തിന്‍റെ സിനിമയിലേക്കുള്ള തിരിച്ചുവരവും വിജയവും ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ, തനിക്ക് അമൂല്യമായ കുറച്ച് ചിത്രങ്ങളാണ് മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത്. ചിത്രങ്ങൾ അത്രയും സവിശേഷമാകാൻ കാരണം അത് കാമറയിലേക്ക് പകർത്തിയ ആൾ തന്നെയാണ്. ദി പ്രീസ്റ്റ് സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയാണ് നടിയുടെ ഫോട്ടോ പകർത്തിയിരിക്കുന്നത്.
-
Photographed by none other than Malayalam Cinema's Ace Photographer MAMMOOKKA!!! This is TREASURE!!!! Thank you Mammookka! ❤️ #Mammootty #ThePriest
Posted by Manju Warrier on Saturday, 27 March 2021
"മറ്റാരുമല്ല ഫോട്ടോയെടുത്തത്, മലയാള സിനിമയുടെ പ്രഗത്ഭ ഫോട്ടോഗ്രാഫർ മമ്മൂക്ക !!! ഇതൊരു നിധിയാണ് !!!! നന്ദി മമ്മൂക്ക! " എന്ന് മഞ്ജു വാര്യർ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ മെഗാസ്റ്റാർ എടുത്ത ചിത്രങ്ങൾക്ക് ആരാധകരും മികച്ച പ്രതികരണം നൽകി. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ മികവ് ചിത്രങ്ങൾക്കുണ്ടെന്നും മഞ്ജുവിന്‍റെ കണ്ണുകളിലെ തീഷ്‌ണത കൃത്യമായി മെഗാതാരം ഒപ്പിയെടുത്തുവെന്നും പോസ്റ്റിന് കമന്‍റുകൾ ലഭിക്കുന്നുണ്ട്. അയ്യപ്പനും കോശിയും ഫെയിം ഗൗരി നന്ദ, സംവിധായകനും നടനുമായ മധുപാൽ ഉൾപ്പെടെയുള്ളവർ മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായം കുറിച്ചു.