Mammootty celebrates Bheeshma Parvam victory മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ഭീഷ്‌മ പര്‍വ്വം' തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെ വിജയം ആഘോഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും.
Bheeshma Parvam success celebration: മമ്മൂട്ടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'ഏജന്‍റി'ന്‍റെ സെറ്റിലാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെ വിജയാഘോഷം നടന്നത്. ഹൈദരാബാദില്‍ 'ഏജന്‍റി'ന്‍റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണ വേളയിലായിരുന്നു പരിപാടി. കേക്ക് മുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി കേക്ക് മുറിച്ച് അഖില്‍ അക്കിനേനിക്കും സംവിധായകനും നല്‍കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ മമ്മൂട്ടിയും തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.